Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍]
അവളുടെ കാര്യങ്ങളൊന്നും ചോദിക്കലില്ലല്ലോ?. എനിക്കെന്തെങ്കിലും വിഷമം ഉണ്ടോന്ന് ഇടക്ക് ചോദിക്കുന്ന അവളോട് ഞാൻ ഒരിക്കൽ പോലും അത് തിരിച്ചു ചോദിച്ചിട്ടില്ല. അച്ചു ഇവളോട് ചോദിക്കലുണ്ടാവുമോ?.
ഞാൻ ദേവുവിന്റെ ഡിപി എടുത്ത് നോക്കി അതിൽ ഞാനും അച്ചുവും ഇരിക്കുന്ന ഫോട്ടോ ആണ് അതിൽ അവളില്ല. ഞാൻ എന്റെ ഡിപി ഒന്ന് നോക്കി അതിൽ ആരുടെയും ഫോട്ടോ ഇല്ല ഞാൻ എന്താ ഇങ്ങനെ എനിക്ക് ഫോട്ടോ എടുക്കുന്നതും ഇഷ്ടല്ല ഡിപി വെക്കുന്നതും ഇഷ്ടല്ല. എന്തായാലും ദേവുവിന്റെ ഒരു ഫോട്ടോ വെക്കാം. ഞാൻ ഫോട്ടോ തെരെഞ്ഞെങ്കിലും ദേവുവിന്റെ കുറച്ചു ഫോട്ടോ മാത്രമേ എന്റെ ഫോണിൽ ഉള്ളു. കൂടുതലും അച്ചുവിന്റെ മാത്രം എന്റെ ആണെങ്കിൽ തീരെയില്ല. അതുകൂടെ ആയപ്പോൾ എനിക്ക് സങ്കടം വന്നു.ഞാൻ ദേവുവിനെ വല്ലതെ അവോയ്ഡ് ചെയ്യുന്നുണ്ട്. ഞാൻ അറിയാതെ ആണെങ്കിലും അവൾക്ക് അത് ഇനി ഫീൽ ചെയ്തു കാണുമോ.
മാമിയുടെ കൂടെ കിച്ച്നിലേക്ക് പോയ ദേവു തിരിച്ചു വന്നത് കയ്യിൽ പ്ലേറ്റിൽ രണ്ടിടലിയും കൊണ്ടാണ്. അവൾ എന്റെ തൊട്ടടുത്തിരുന്നു സാമ്പാറിൽ മുക്കിയ ഒരിടലി എന്റെ നേർക്ക് അവൾ നീട്ടിയപ്പോൾ നെരത്തെ കാര്യം ഓർത്തു ഞാൻ അവളെ വിഷതോടെ നോക്കി.
"ഓ പിണക്കമാണല്ലേ..." അവൾ മുഖം കുറുവിച്ചു. ഞാൻ വേഗം എന്റെ ഇടതുവശത്തിരുന്ന അവളെ രണ്ടു കൈകൊണ്ടും ഇടുപ്പിൽ ചുറ്റിപിടിച്ചു ആ കഴുത്തിലേക്ക് മുഖം ചേർത്തു.
"ദേവു....." ഞാൻ കൊഞ്ചി.
"എടാ ചെക്കാ ഇത് നിലത്തുപോകും " അവളൊന്നും ഇളകികൊണ്ട് പറഞ്ഞു.ഞാൻ ഒന്നൂടെ അവളെ ചേർത്തുകൊണ്ട് അവളുടെ കഴുത്തിലൂടെ മൂക്കിട്ടുരച്ചു.
"കിച്ചൂട്ടാ കളിക്കല്ലേ ട്ടോ ഞാൻ ഇതൊന്നു കഴിക്കട്ടെ. നല്ല വിശപ്പ്
💬 Comments
View all comments