0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78619

കിളവനെ ടെസ്റ്റ്‌ ചെയ്യിക്കാ വേണ്ടി കൊണ്ടുപോവാനാ വിളിച്ചേ..... പണ്ടാരമടങ്ങാൻ അന്ന് ഞാൻ വെറുതെ അപ്പുറത്ത വീട്ടിലെ വയ്യാത്ത ചേട്ടനെ കോവിഡായിട്ട് എടുത്ത് കൊണ്ടുപോവുന്ന കൂട്ടത്തിൽ നിന്ന് ഒരു ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ഇട്ടു.ഇവൾ വിചാരിച്ചത് ഞാൻ ഈ RRT ഒക്കെ ആണെന്ന “ അവന് കരച്ചിലിന്റെ വാക്കോളമെത്തി...

“അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നേ ഒരു നല്ല കാര്യം ചെയ്തു അതിന് സന്തോഷിക്കല്ലേ വേണ്ടേ .....”

“ നിനക്ക് അത് പറയാം... ആ കിളൻ പോസറ്റീവാടാ പട്ടി കിച്ചൂ “ഒരു നിമിഷം ഞാൻ സ്റ്റിക്കായി പിന്നെ പൊട്ടി ചിരിച്ചു.... ചിരിനിർത്താനാവാതെ നിന്നപ്പോൾ അവന് കുറേ അപ്പുറത്തു നിന്നു എന്തൊക്കെയോ പിറുപിറുത്തു.

“അപ്പൊ നീ “

“അതേ ക്വാറന്റൈൻ ആണ് “

“ഹാ ഹാ ഹാ നന്നായി നിന്നോട് ഞാൻ പറഞ്ഞതല്ലേ കൊറോണ ആണെന്ന് അപ്പൊ നിനക്ക് ഒന്നും വരില്ലെന്ന്.. അനുഭവിച്ചോ...”

“ ശവത്തിൽ കുത്തല്ലേടാ പട്ടി.... എടാ ഈ തലവേദന ഉണ്ടെങ്കിൽ കൊറോണ ആണോ “

“ഏഹ് തലവേദന ഉണ്ടോ എന്നാൽ ഉറപ്പിച്ചോ നിനക്ക് അതെന്നെയാ “ ഞാൻ ആർത്തു ചിരിച്ചു പറഞ്ഞതും...

“നീ പോടാ മറ്റവനെ “എന്ന് പറഞ്ഞു അവന് ഫോൺ കട്ടാക്കി.... ഞാൻ അവന്റെ കാര്യം ഓർത്തു ചിരിച്ചു ചിരിച്ചു ഒരു വശത്തേക്ക് തിരിഞ്ഞതും എന്റെ ചിരി നിന്നു.അച്ചുവും ദേവുവും ഉണ്ട് ഒരുമിച്ചു നിൽക്കുന്നു..അച്ചുവിന്റെ മുഖത്തു ദേഷ്യം ദേവു നിനക്കിപ്പോ താരാടാ എന്ന ഭാവവും.

“ന്താണ് “ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി ചോദിച്ചു.

“നീയെന്തിനാട..കിച്ചൂ ഇവളെ കേറി പിടിച്ചേ...?.” അച്ചു ദേഷ്യത്തിലും ശാന്തമായി ചോദിച്ചു.

💬 Comments

View all comments