0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78673

ഞാൻ വാ തുറന്നുപോയി ‘പിടിച്ചെന്നോ ‘ ദേവു അച്ചുവിന് കുറച്ചു പുറകിലേക്ക് മാറി എന്നെ കൊഞ്ഞനം കുത്തി കാണിച്ചു..പട്ടി എന്നെ കുടുക്കാൻ നോക്കാണ്... ഞാൻ അച്ചുവിനെ നോക്കി

“അച്ചു... ഡീ...അമ്മയാണേൽ സത്യം ഇവൾ നുണ പറയാ ഞാൻ ഒന്നും കാട്ടിയില്ല. ഞാനിവിടെക്കിടന്നു ഉറങ്ങായിരുന്നു.ദേ ഇവളെ നിനക്കറിയില്ലേ ഇവൾ കള്ളിയ പെരും കള്ളി..” ഞാൻ ദേവുവിന്റെ നേരെ കയ്യൊങ്ങിക്കൊണ്ട് പോയതും അച്ചു എന്നെ പിടിച്ചുവച്ചു ...

“കള്ളി നിന്റെ മറ്റവൾ....” ദേവു അച്ചുവിന്റെ ബാക്കിൽ നിന്ന് പതുങ്ങി വിളിച്ചു... അത് കേട്ടപ്പോൾ ഞാൻ പെട്ടന്നു അച്ചുവിനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു... ആ മറ്റവൾ ആണല്ലോ ഇവൾ... എന്നരീതിയിൽ.എന്നാൽ അച്ചു ഒരക്ഷരം മിണ്ടിയില്ല.....എന്നെ ഒന്ന് തറപ്പിച്ചു നോക്കി

“അച്ചു അവനോട് എന്നെ പുറത്ത് ഇടിച്ചെതെന്തിനാണെന്ന് ചോദിക്ക് “ദേവു വീണ്ടും അച്ചുവിനെ പ്രോത്സാഹിപ്പിക്കാണ് എന്നെ തല്ലാൻ.ഞാൻ ദേവുവിനെ അച്ചുവിന്റെ ബാക്കിൽ നിന്ന് പിടിച്ചു വലിക്കാൻ നോക്കിയെങ്കിലും.. ഈ അച്ചു മാറണ്ടേ..

“നീയെന്തിനാടാ അവളെ ഇടിച്ചതു “ ഭദ്രകാളി ഇളകി.

“നിനക്കെന്താ പ്രാന്താണോ അച്ചു... ഇവൾ പറയുന്നത് വിശ്വസിക്കാൻ. ഇവളെ ഉണ്ടല്ലോ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല “......ഞാൻ അച്ചുവിനെ ഒന്ന് തള്ളിക്കൊണ്ട് ദേവുവിന്റെ മുടിക്ക് പിടിച്ചു. അവൾ ആദ്യം ഒന്ന് കുതറിയെങ്കിലും മുടി വലിഞ്ഞപ്പോൾ കിടന്നു കാറി...മുടിപിടിച്ച എന്റെ കൈ അവൾ രണ്ടു കൈകൊണ്ടും പിടിച്ചു.

“ടാ ടാ ടാ വിട് വിട്.....” ഞാൻ അച്ചുവിന്റെ ബാക്കിൽ നിന്ന് അവളെ അച്ചുവിന്റെ മുന്നിലേക്ക് കൊണ്ടുവന്നു.

“ഇനി പറ ഞാൻ നിന്നെ കേറി പിടിച്ചോ?”

"ഓ പിടിച്ചു " ദേവു

💬 Comments

View all comments