0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 78805

ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ

"കിച്ചൂ..."എന്റെ ആ നിൽപ്പ്, അനങ്ങാത്തത് കണ്ടു പരിഭ്രമത്തോടെ ദേവു വിളിച്ചു... ഞാൻ തലപൊക്കിയില്ല...

"കിച്ചൂസേ....." ദേവു അടുത്ത് വന്നു എന്റെ തല പിടിച്ചു പൊക്കി.ഞാൻ ഒന്നു ബലം പിടിച്ചെങ്കിലും അവൾ പൊക്കി. എന്റെ നിറഞ്ഞ കണ്ണു ഇപ്പോൾ കണ്ടു കാണും ഞാൻ അതൊന്ന് തുടക്കാൻ നോക്കിയപ്പോഴേക്ക് അവൾ എന്റെ കണ്ണുതുടച്ചു...

"കിച്ചൂസേ....നിനക്ക് വിഷമായോ....അയ്യോ ഞാൻ വെറുതെ നിന്നെ ശ്ശേ.... "എന്റെ കണ്ണു നിറഞ്ഞത് കണ്ടു അവൾ ആകെ വല്ലാത്തയെന്ന് തോന്നുന്നു...

"നോക്ക് കിച്ചൂസ്സേ... ഞാൻ വെറുതെ ഓരോന്നു പറയിണതല്ലേ? നീ അല്ലാതാരാ എനിക്ക് കുറുമ്പ് കാട്ടാൻ ഉള്ളത് അതാ ഞാൻ.... സോറി കിച്ചൂ... " അവളും കരച്ചിലിന്റെ വക്കോളം എത്തിയപ്പോൾ. ഞാൻ ഒന്ന് അയഞ്ഞു. അവൾ വേണ്ടാത്ത കണ്ണോടെ അവളെ നോക്കി എന്ന് പറഞ്ഞതാണ് എനിക്ക് വേദനിച്ചത്..

"സോറി ദേവൂട്ടി ഞാൻ അറിയാതെ നോക്കി പോയതാ.. സോറി " ഞാൻ അവളുടെ മേത്തേക്ക് ചാരി പറഞ്ഞു അവൾ എന്നെ കൂട്ടി പിടിച്ചു..

"പോടാ പട്ടി അവന്റെ ഒരു ചോരി "ദേവു എന്റെ തലക്ക് കിഴുക്കി. അപ്പോഴേക്ക് അച്ചു ബാൽക്കനിയിലെ വാതിൽക്കൽ വന്നു ഞങ്ങളെ നോക്കി. എന്റെ നിറഞ്ഞ കണ്ണ് കണ്ടു അവളും ഒന്ന് അമ്പരന്നു..

"ഇവനെന്തിനാ കരയുന്നെ " അച്ചു അടുത്ത് വന്നുകൊണ്ട് ദേവുവിനോട് ചോദിച്ചു.

"എടീ ഇവൻ നേരത്തെ പറഞ്ഞ കാര്യത്തിന് കരയാ നോക്കിക്കേ " ദേവു എന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു പറഞ്ഞു... അതുകേട്ടപ്പോൾ എനിക്കൊരു നാണം പോലെ.കരഞ്ഞെന്ന് അച്ചുവിനോട് പറഞ്ഞപ്പോൾ....ഒന്നുമില്ലേലും ഞാൻ ഒരു ആണല്ലേ...

💬 Comments

View all comments