Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]
" മാമി എന്നെ നോക്കി പറഞ്ഞതും ഞാൻ വേഗം മാമിയെ പോയി കെട്ടി പിടിച്ചു. അങ്കിൾ കണ്ണുനിറഞ്ഞത് കാട്ടാതെ മെല്ലെ റൂമിലേക്ക് നീങ്ങി...
"ദേവൂ..." മാമി എന്നോട് ചേർന്ന് വിളിച്ചു...ദേവു സങ്കടത്തോടെ മാമിയെ നോക്കി.
"കുറുമ്പ് കാണിച്ചു എന്റെ ചെക്കനെ വിഷമിപ്പിക്കരുത് , " ഞാൻ ഒന്ന് അത്ഭുതപെട്ടു നേരത്തെ സംഭവം ഒക്കെ മാമി കണ്ടോ...
ഇറങ്ങാൻ നേരം മാമി എന്നെ മാത്രം വിളിച്ചു മാറ്റി നിർത്തി
" കിച്ചൂ...ദേവുവിനെ നീ വിഷമിപ്പിക്കരുത്, ആവൾ എല്ലാം സമ്മതിക്കും. നമ്മുടെ ദേവു അല്ലെ കുറച്ചു കുറുമ്പി ആണെന്നെ ഉള്ളു പാവമാ അവൾ ... "ഞാൻ തലകുലുക്കി സമ്മതിച്ചു.
നാളെ രാവിലെ നേരത്തെ പോവുമെന്നും. എന്താവിശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു ഞങ്ങളെ മാമി ഉമ്മകൾ കൊണ്ട് മൂടി. അങ്കിളിനോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ദേവു കരയുകയായിരുന്നു.. അച്ചുവിന്റെ അവസ്ഥയും അത് തന്നെ.. ഞാൻ രണ്ടുപേരെയും കൂട്ടി ഫ്ലാറ്റിലേക്ക് പോയി.
റൂമിൽ എത്തിയതും ദേവു എന്നെ ചുറ്റി തന്നെ നിന്നു....
"കിച്ചൂ പോയി കിടന്നോ സമയം ഒരുപാടായി....ദേവു ചെല്ല്...." വിഷമം ഉണ്ടെങ്കിലും അത് കാണിക്കാതെ അച്ചു പഴയ അച്ചുവായി.
"ഞാനിന്ന് കിച്ചുവിന്റെ കൂടെയ... കിച്ചൂ ഞാനും കൂടെ പ്ലീസ്...." ദേവു ചിണുങ്ങികൊണ്ട് എന്നോട് ചോദിച്ചു.... ഞാൻ അച്ചുവിനെ നോക്കി..
"അതൊന്നും വേണ്ട നീ പോയി കിടന്നേ " കുശുമ്പി അച്ചു മെല്ലെ ദേവുവിന്റെ പ്ലാൻ മാറ്റി ദേവു മനസ്സില്ല മനസ്സോടെ ചിന്നുങികൊണ്ടു അവളുടെ റൂമിലേക്ക് നടന്നു പിന്നെ തിരിച്ചു എന്നെയും അച്ചുവിനെയും നോക്കി... ഓടിവന്നു എന്റെ കവിളിലും അച്ചുവിന്റെ കവിളിലും ഓരോ ഉമ്മവീതം
💬 Comments
View all comments