Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]
അവളുടെ മുറിയിലേക്ക് ഓടി.. പ്രേതീക്ഷിക്കാത്ത നിമിഷങ്ങളിൽ പെട്ട് എന്റെ ബോധം ശെരിയാവാൻ സമയമെടുത്തു.. കുളിക്കാൻ കയറിയ അച്ചു തീറ്റിച്ചുവന്നു എന്നെ ചീത്ത പറഞ്ഞപ്പോൾ ബോധമെല്ലാം ശെരിയായി..
രാത്രി ഒരുപാടു നേരം കഥറഞ്ഞിരുന്നാണ് ഞങ്ങൾ ഉറങ്ങിയത്...ദേവുവും അച്ചുവും ഒരുമിച്ചും ഞാൻ ഒറ്റക്കും... ഉറക്കത്തിലെവിടെയോ ഞാൻ കൂമൻ കാവിലെത്തി ഇന്നലെ കണ്ട അതേ സ്വപനം.ദേവുവിന്റെ കരച്ചിൽ.... വിടർന്ന വള്ളിപടർപ്പുകളുള്ള മരങ്ങളിൽ താഴോട്ടിഴയുന്ന പാമ്പുകൾ ദേവുവിന്റെ കഴുത്തിൽ ചുറ്റി ആ കണ്ണുകളിൽ ആഞ്ഞു കടിക്കുന്നു....ഞാനാർത്ത് എഴുന്നേറ്റു പോയി....നശിച്ച സ്വപ്നം എന്നെ വീണ്ടും വേട്ടയാടുന്നു.... റൂമിലെ ഇരുട്ടിൽ ഉറങ്ങാതെ ഞാൻ ഒരുപാടു നേരം കിടന്നു.എപ്പോഴോ ഉറങ്ങി....
"കിച്ചൂ.." അച്ചുവിന്റെ ആദിയുള്ള വിളി ഞാൻ ഞെട്ടി എഴുന്നേറ്റു.. നേരം വെളുത്തിട്ടില്ല...ആ സ്വപ്നമാണ് ആദ്യം എന്റെ മനസ്സില് വന്നത്.
"എന്താ?എന്തുപറ്റി " അവളുടെ ആ മുഖം കണ്ടു ഞാൻ പെട്ടന്നു ചോദിച്ചു...
"ദേവു അവൾക്ക് നല്ല ചൂടുണ്ട്... വിറയലും, പനിയാണെന്ന് തോന്നുന്നു, നിന്നെ കണ്ടേ മതിയാവൂ ന്ന് അവൾക്ക് നീ വാ " ഞാൻ ഒന്ന് ശ്വാസം വിട്ടു..വേറെ എന്തൊക്കെയോ മനസ്സില് വന്നുപോയി... അച്ചുവിന്റെ മുഖം ഞാൻ കയ്യിൽ കോരിയെടുത്തു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു പിന്നെ എഴുന്നേറ്റു ദേവുവിന്റെ അടുത്തേക്ക് പോയി.. പുതപ്പിൽ ചുരുണ്ടു കിടക്കുകയാണ്... ആ മുഖമെല്ലാം വാടി തളർന്നു.ചുണ്ടുകൾ വിറക്കുന്നുണ്ട്... നെറ്റിയിൽ നനച്ചിട്ട തുണി.... ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.. ആ മുഖത്തും നെറ്റിയിലും ഒന്ന് തൊട്ടുനോക്കി... നല്ല ചൂടുണ്ട്....
"ദേവൂട്ടി....." ഞാൻ പതിയെ വിളിച്ചു...
"മ്മ് " ഒരു മൂളൽ മാത്രം പിന്നെ പതിയെ കണ്ണു തുറന്നു... എനിക്ക് പാവം
💬 Comments
View all comments