0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 79639

തോന്നി....ചാടി തുള്ളി നടക്കുന്ന കുറുമ്പിയാണ് ഈ കിടക്കുന്നത്...
അവൾ എന്റെ നേർക്ക് കൈ നീട്ടി വിളിച്ചൂ ...

"കിച്ചൂ...." ഞാൻ അവളെ എന്റെ മടിയിലേക്ക് കിടത്തി പതിയെ ആ തലയിലൂടെ തഴുകി.അവൾ ചുരുണ്ടു കിടന്നു...അച്ചു എന്റെ സൈഡിൽ വന്നു ഇരുന്നു..

"ഞാൻ ഇന്നലെ പറഞ്ഞതാ മഴ കൊള്ളല്ലേ കൊള്ളല്ലേന്ന്.എന്റെ വാക്കിന് ഒരു വിലയുമില്ലല്ലോ..." അച്ചുവിന് അതിന്റെ ദേഷ്യം... ഞാൻ ചിരിച്ചു പോയി... അച്ചു എന്റെ തുടയിൽ നുള്ളി പിന്നെ ചുരുണ്ടു കിടക്കുന്ന ദേവുവിനെ പതിയെ തലോടി..
കുറച്ചു നേരം ഉറങ്ങിയ ദേവു വീണ്ടും എഴുന്നേറ്റു.... തീരെ വയ്യാതായപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി...

അച്ചു വർക്ക്‌ ചെയ്യുന്നതായതുകൊണ്ട് തന്നെ അവൾ ഓടി നടന്നു എല്ലാം ചെയ്തു.... ആന്റിജൻ ടെസ്റ്റ്‌ വരെ ചെയ്തു... ഞാൻ ദേവുവിന്റെ അടുത്ത് തന്നെയിടുന്നു.... ട്രിപ്പ്‌ഇടാൻ മറ്റൊരു നേഴ്സ് വന്നപ്പോ ദേവുവിന്റ പേടി കണ്ടു അവർ ചിരിച്ചു...ദേവു എന്റെ കൈ ഒരു കൈകൊണ്ട് കൂട്ടിപ്പിടിച്ചു കണ്ണടച്ചു... സൂചി പതിയെ കേറിയപ്പോ അവളുടെ കാൽ പൊന്തുന്നതു കണ്ട്. ഞാൻ അന്തം വിട്ടു ആ നഴ്സിനെ അവൾ ഇപ്പൊ ചവിട്ടുമെന്ന് തോന്നിപ്പോയി..അച്ചു കേറി വന്നു... അവൾ കാൽ പൊക്കി നിൽക്കുന്നത് കണ്ടു പൊട്ടിച്ചിരിച്ചു...

"നീ ഞാൻ കിടക്കുമ്പോൾ എന്നെ മഞ്ഞതവളെ എന്നെ വിളിച്ചു കളിയാക്കും ല്ലെ" അച്ചു വാടി കിടക്കുന്ന ദേവുവിനെ നോക്കി പറഞ്ഞുതും.ദേവു സങ്കടത്തോടെ ചുണ്ട് പിളർത്തി എന്നെ നോക്കി..

" നീ പോടീ മഞ്ഞതവളെ....എന്റെ ദേവുവിനെ കളിയാക്കിയാൽ ഉണ്ടല്ലോ, ഞാൻ എബിൻ ഡോക്ടറെ വിളിക്കും പറഞ്ഞേക്കാം " ഞാൻ അച്ചുവിനോട് തമാശക്ക് ചാടി... അച്ചു എബിൻ

💬 Comments

View all comments