0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 79678

എന്ന് കേട്ടപ്പോൾ മുഖം വീർപ്പിച്ചു... ദേവു അത് കേട്ട് ആ അവസ്ഥയിലും ഒന്ന് കുണുങ്ങി...

എബിന് പണി കൊടുത്തിരുന്നു എന്ന് ഞാനും ദേവുവും കൂടിയാണ് അവളോട് പറഞ്ഞത്... അച്ചു ആദ്യം വിശ്വസിച്ചില്ലെങ്കിലും റിയയോട് ചോദിച്ചപ്പോൾ എല്ലാം ക്ലിയർ ആയി..
ദേവുവിന് കുറച്ചു ജീവൻ വന്നപ്പോൾ ഹോസ്പിറ്റൽ വിട്ടു ഫ്ലാറ്റിലേക്ക് പോയി.. അച്ചുവിന് ഇന്ന് നൈറ്റ്‌ ഷിഫ്റ്റിന് കേറേണ്ടതുകൊണ്ട്. അവൾ ഉച്ചക്ക് കിടന്നുറങ്ങി..... ഞാൻ ദേവുവിന് കഞ്ഞിയൊക്കെ കൊടുത്തു അവളുടെ കൂടെ തന്നെയിരുന്നു...കുഞ്ഞു കുട്ടികൾ ഉറങ്ങുന്ന പോലുള്ള നിഷ്കളങ്കമായ ഉറക്കം.... ഞാനും അവളുടെ കൂടെ കിടന്നു ഉറങ്ങി പോയി...

വൈകുന്നേരം അച്ചു ഒറ്റക്ക് പോയി.ദേവുവിന് രാത്രിയുള്ള കഞ്ഞിയും ഉണ്ടാക്കി അവൾക്കൊരുമ്മയും കൊടുത്തു.. മര്യാദക്ക് അടങ്ങി ഇരുന്നോളണം എന്ന് ഭീഷണിയും പറഞ്ഞ് അവൾ ഇറങ്ങി .
ദേവു വീണ്ടും ഉറക്കം പിടിച്ചു...രാത്രി അവളുടെ വിളി കേട്ടാണ് അവൾക്കുള്ള കഞ്ഞിയുമായി ഞാൻ റൂമിലേക്ക് കേറിയത്...

"എന്താ ദേവൂട്ടീ.. എന്തു പറ്റി "

"എടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ "ദേവുവിന്റെ അടർന്ന ശബ്‌ദം നേരത്തേക്കാളും അവൾ ഉഷാറായിട്ടുണ്ട്...

"നീ പറയുന്നത് ഞാൻ എന്നെങ്കിലും അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ.."ഞാൻ അവളുടെ അടുത്ത് ചേർന്നിരിന്നു...

"അത് ശെരിയാണ്.പക്ഷെ ഇതിനുത്തരം താ..." അവൾ കൊഞ്ചി.... മറഞ്ഞ് പോയ നുണക്കുഴി തെളിഞ്ഞു...

"ഓക്കേ നീ ചോദിക്ക് " ഞാൻ ഒന്നുമാലോചിക്കാതെ പറഞ്ഞു..

"അത്... " അവൾ ഒന്ന് ചിന്തയിലാണ്ടു

" ഞാനും, നീയും, അച്ചുവും, നമ്മുടെ പഴയവീട്, കാവ്, കുളം, പാടം " പിന്നെ ഒന്ന് നിർത്തി.. ഞാൻ സ്വപ്നത്തിലേക്ക് തിരിച്ചു പോയി ദേവുവിന്റെ കരച്ചിൽ...കൂമൻകാവ്.പിന്നെ

💬 Comments

View all comments