0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 79718

ആ വീട്ടിൽ അച്ഛനും അമ്മയും വെള്ള പുതച്ച ശരീരം...

"കിച്ചൂ " ദേവു എന്നെ ഉണർത്തി എന്റെ മുഖത്തെ മാറ്റം കണ്ടുവെന്ന് തോന്നുന്നു...

"നീ ഒക്കെ അല്ലെങ്കിൽ വേണ്ട... ഞാൻ പറഞ്ഞുവെന്നെ ഉള്ളു " നിരാശയോടെ ദേവു പറഞ്ഞു.... എനിക്കറിയില്ല ആ വീട്ടിൽ ഇനി എങ്ങനെ കേറുമെന്ന്.. ആ സ്വപനം കാണുന്നത് എന്തിനാണ്...അതെപ്പഴും എന്നെ വരിഞ്ഞു മുറുകുന്നത്. ദേവുവിനോട് നിഷേധിക്കാൻ തോന്നിയില്ല.. ഉള്ളിലെ പേടി ഞാൻ മാറ്റി വെച്ചു.. ഒന്ന് ചിരിച്ചു...

"പോവാം...."

"ഹേ ശെരിക്കും.." ദേവു സന്തോഷത്തോടെയും കുറച്ചു സംശയത്തോടെയും എന്നെ നോക്കി.....

"പെട്ടന്നു പറ്റില്ല എന്നാലും പോവാം "

"എന്റെ കിച്ചൂസേ..ഉമ്മ " അവൾ ഒരു ഫ്ലയിങ് കിസ്സ് തന്നു എഴുന്നേൽക്കാൻ മര്യാദക്ക് കഴിയുന്നില്ല അതാണ് അങ്ങനെ തന്നത് അല്ലെങ്കിൽ അവൾ ഉമ്മകൾ കൊണ്ട് മൂടിയേനെ.. അവൾ ഏറ്റവും ആഗ്രഹിച്ചതാണ് ഈ കാര്യം. എന്നെ ഓർത്തിട്ടാണ് അത് മൂടി വെച്ചത് അത് അച്ചുവിനും അറിയാം....

"ഇനി നീ ഈ കഞ്ഞി കുടിച്ചേ ആ ക്ഷീണം ഒക്കെ അങ്ങു മാറട്ടെ എന്നിട്ട് സുന്ദരിയാവണ്ടെ " ഞാൻ സ്പൂൺ കൊണ്ടുകഞ്ഞി കോരി അവളുടെ ചുണ്ടിനെടുത്തു വെച്ചു കൊടുത്തു.. അവൾ ചിണുങ്ങി..

"എനിക്ക് വേണ്ട കഞ്ഞി..."

" ദേ ദേവു നല്ല അടി കിട്ടും കേട്ടോ മര്യാദക്ക് കുടിച്ചേ " ഞാൻ ശാസനയോടെ അവളോട് പറഞ്ഞപ്പോ ആ കണ്ണിൽ നല്ല തിളക്കം.. എന്നാലും ആ ചുണ്ട് പിളർത്തി...അഭിനയിക്കാണ് കള്ളി കഞ്ഞി കുടിക്കാൻ മടിച്ചിട്ട്...

"കിച്ചൂ......നമ്മക്ക് നല്ല മൊരിഞ്ഞ പൊറോട്ടയും കുരുമുളക് ഇട്ടു വരട്ടിയെടുത്ത ബീഫും ഓർഡർ ചെയ്താലോ "

💬 Comments

View all comments