0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍]

Author : രാമൻ Read All Parts 79.7K

തെണ്ടി ദേവു എന്നെ കൊതിപ്പിക്കാൻ നോക്കുകയാണ്... ഞാൻ ഒരു നിമിഷം അതിൽ പതറി... പിന്നെ കണ്ട്രോൾ ചെയ്തു അവളെ കണ്ണുരുട്ടി നോക്കി...

"ഞാൻ അച്ചുവിനെ വിളിക്കണോ...."

"അയ്യോ വേണ്ട..." ദേവു പേടിച്ചു പറഞ്ഞു..

"എന്നാൽ കുടിക്ക്.. "അവൾക്ക് വേണ്ടെങ്കിലും കുറച്ചു കുറച്ചു കുടിച്ചു... പിന്നെ മതിയാക്കി.. എന്റെ മടിയിൽ കിടന്നു അവൾ ഉറങ്ങി പോയപ്പോൾ അവളെ പുതപ്പിച്ചു ഞാൻ എന്റെ റൂമിലേക്ക് പൊന്നു.....

ആ നശിച്ച സ്വപ്നം കാണുമോയെന്നു ഞാൻ ഭയന്നു പിന്നെ കുറച്ചു ക്ഷീണം തോന്നി. കിടന്നപ്പോഴേ ഉറങ്ങി പോയി....
കണ്ണു തുറക്കുമ്പോൾ തണുക്കുന്നുണ്ടായിരുന്നു മൊത്തം ഇരുട്ട്.. പുറത്തു നിന്ന് നല്ല മുഴക്കം ആദ്യം മനസ്സിലായില്ല... കണ്ണിനെ തളർത്തികൊണ്ട് ഒരു നീല വെളിച്ചം റൂമിലാകെ വെട്ടി.. കണ്ണു ചിമ്മിപോയി... കൂടെ ഘോരമായ ശബ്‌ദം... മരം മുറിച്ചിട്ട പോലെ.... മങ്ങിയ ബോധം തിരിച്ചു വന്നപ്പോ കത്തി പുറത്തു നല്ല മഴയാണ്....ഇടക്ക് നീട്ടിയടിക്കുന്ന കാറ്റിന്റെ ശബ്‌ദം..... മാറ്റിയിട്ട കർട്ടനിലൂടെ.. ദൂരെയെവിയോ.. ആകാശത്തെ പിളർക്കുന്ന വെള്ളിപാമ്പിനെ പോലെ പ്രകാശരേഖ അതിന്റെ മങ്ങിയ നീല വെളിച്ചത്തിൽ എന്റെ നോട്ടം ഇരുണ്ട വാതിലിലേക്ക് വീണതും ഒരു രൂപത്തെ കണ്ടു ഞാൻ വിറച്ചു... ശ്വാസം നെഞ്ചിൽ തറഞ്ഞു.അവിടേക്ക് കണ്ണുകൾ വിടർന്നു.... ഒരു ഇടിക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു... വന്നില്ല... മുരളുന്ന ആകാശം, വീശുന്ന കാറ്റ്, കുത്തുന്ന തണുപ്പ്..കൂടെ ആ രൂപവും... പെട്ടന്നു വന്നത് ഒരു മഞ്ഞ വെളിച്ചമാണ് കൂടെ ഭൂമിയെ പിളർക്കുന്ന ശബ്ദവും ഞാൻ നിന്നു വിറച്ചു... എന്റെ നോട്ടം വാതിലിലേക്ക് തന്നെയായിരുന്നു.മഞ്ഞവെളിച്ചം വീശിയ രൂപത്തെ കണ്ടു ഞാൻ ആശ്വസിച്ചു.. ദേവു...

"ദേവൂ....." ഞാൻ

💬 Comments

View all comments