0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]

Author : രാമൻ Read All Parts 84092

അവർ രണ്ടും ഒരേ താളത്തിൽ പറഞ്ഞു...

"അയ്യടാ അവന്റെ ഒരു പൂതി "

“ഓ...... ശെരി തബ്രാട്ടികളെ..അടിയൻ പാവാണേ " ഞാൻ അവരെ കൈ കൂപ്പി വണങ്ങി... അച്ചുവിന്റെ കുറച്ചു ബാക്കിലാണ് ദേവു. അവൾ എന്ത്‌ കാണിച്ചാലും മുന്നിൽ നിൽക്കുന്ന അച്ചു കാണില്ല ഞാൻ തൊഴുതു പറഞ്ഞതും ദേവു ചുണ്ടനക്കി കൊണ്ട് വേണോന്ന് ചോദിച്ചു... മുന്നിൽ ഉള്ള അച്ചുവിന്റെ മുഖത്തും അതെ ഭാവം അവളും എന്നോട് വേണോന്ന് ചുണ്ടനക്കി കൊണ്ട് ചോദിക്കുന്നു... രണ്ടു പേരും ഇങ്ങനെ പോവുകയാണെകിൽ...എന്റെ ഈശ്വര ഇതെവിടെ പോയി നിൽക്കും..

“മതി... കളിയൊക്കെ ഇനി ഓരോരുത്തരും അവരുടെ പണി നോക്കിയേ “:
“ദേവു...കിച്ചുവിന്റെയും നിന്റെയും രണ്ടുദിവസം അഴിച്ചിട്ട ഡ്രസ്സ്‌ മുഴുവനുണ്ട്.ഇന്ന് കൂടെ അത് വാഷ് ചെയ്തില്ലെങ്കിൽ ഞാൻ എല്ലാം എടുത്ത് കത്തിക്കും." അച്ചു യഥാർത്ഥ ചേച്ചിയായി എന്റെ മടിയിൽ നിന്ന് എഴുന്നേറ്റു ദേവുവിനോട് പറഞ്ഞു...

പിന്നെ അവൾ എന്റെ മുഖത്ത് നോക്കി..വിരൽ എന്റെ നേർക്ക് ചൂണ്ടിയപ്പോൾ, നിനക്കും കിട്ടിയെടാ പണി എന്ന രീതിയിൽ ദേവു വാ പൊത്തി- ചിരിക്കായിരിക്കും തെണ്ടി

"നിന്റെ റൂം മൊത്തം ഇന്ന് ക്ലീൻ ചെയ്തോ... ആ ബാത്രൂം ഒക്കെ ഒന്ന് നിനക്ക് കഴുകിക്കൂടെ.കിച്ചൂ . എല്ലാം എന്നെ ഞാൻ തന്നെ ചെയ്യണം എന്ന് വെച്ചാൽ..." അച്ചു തലയിൽ കൈ വെച്ചു..ഞാൻ നിസ്സഹായതയോടെ ദേവുവിനെ നോക്കി.. അവൾ ഒക്കെ ശെരിയാക്കാം എന്നരീതിയിൽ കണ്ണുചിമ്മി കാണിച്ചു....

"നീ കേട്ടോ കിച്ചു...." അച്ചുവിന്റെ ശബ്‌ദം പൊന്തി...

"ഓ ഞാനും ദേവുവും കൂടി കഴുകിക്കോളാം..." ഞാൻ ദേവുവിനെ നോക്കാതെ അച്ചുവിനോട് പറഞ്ഞു..

" ഹ്മ്മ് കഴുകിയാൽ

💬 Comments

View all comments