Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 8 [രാമന്‍]
മതി... " അച്ചു ഞങ്ങളെ രണ്ടുപേരെയും നോക്കി പറഞ്ഞുകൊണ്ട് റൂമിൽനിന്ന് പുറത്തേക്ക് പോയി.ദേവു ഞെരങ്ങി ഞെരങ്ങി എന്റെ അടുത്ത് വന്നു അവളുടെ പാത്രത്തിൽ ബാക്കി വന്ന മസാല ദോശ മുറിച്ചു എന്റെ വായിൽ വെച്ചു...
"അല്ല മോൻ എന്തിനാ എന്നെ കൂടെ കൂട്ടിയത്...നിന്റെ ഷണ്ടി വരെ ഞാൻ കഴുകുന്നില്ലേ ." ദേവു ചെറുചിരിയോടെ ചോദിച്ചപ്പോൾ അവളുടെ ഇടത്തെ കവിളിലെ ചെറിയ നുണക്കുഴി തെളിഞ്ഞു.. ഞാൻ രണ്ടു കൈകൊണ്ടും അവളുടെ കവിൾ റബർ വലിക്കും പോലെ വലിച്ചു വിട്ടു.
"ഞാൻ എന്റെ ദേവൂനെയും സഹായിക്കാം പോരെ"
"മതി.... പക്ഷെ ഞാൻ സഹായിക്കുന്നതിന് എനിക്ക് പകരം ചോദിക്കുന്നത് തരേണ്ടി വരും " അവൾ രണ്ടു വട്ടം പിടികമുയർത്തി താഴ്ത്തി ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു
"ആയിക്കോട്ടെ.... നീ എന്ത് വേണേലും ചോയ്ച്ചോ "
"ഉറപ്പല്ലേ.."
"ഉറപ്പ്...."
"എന്നാൽ ഇപ്പോ എനിക്ക് ഒരുമ്മ താ... ബാക്കി ഞാൻ ചോദിച്ചോളാം..."അവൾ അത് പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ അവളുടെ മുഖത്തു നോക്കി ഇതേപോലെ പണിയാണോ.അച്ചുവിന്റെ മുന്നിൽ വച്ചൊക്കെ ഇവൾ ചോദിച്ചാൽ..
"എന്താടാ നോക്കുന്നെ താ " ദേവു ചുണ്ടുകൂർപ്പിച്ചു....
"താ കിച്ചൂ.. " അവൾ ചിണുങ്ങി..
"താരാടീ കുറുമ്പി..."
"ഉമ്മ....." ഞാൻ അവളെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു...
"എടാ പട്ടി ഇത്ര ആയിട്ടും നിനക്ക് അവിടെയെ ഉമ്മവെക്കാൻ പറ്റുള്ളൂ" ദേവു കവിളിൽ ഉമ്മ കൊടുത്തത് ഇഷ്ടപ്പെടാതെ ഉച്ചത്തിൽ ചോദിച്ചതും അപ്പുറത്ത് നിന്ന് അച്ചു വിളിച്ചു ചോദിച്ചു...
"എന്താടി അവിടെ...." ഞാൻ ഞെട്ടി.
"എടീ ദേവു നിനക്ക് ഒന്ന് പതുക്കെ പറഞ്ഞുകൂടേ... അവൾ കേട്ടാൻ "
💬 Comments
View all comments