0%

Chapter Title : ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax]

Author : രാമൻ Read All Parts 109126

ഇത്രകാലവും ഇത് അറിഞ്ഞു കൊണ്ട് നിൽക്കായിരുന്നോ..?അച്ചുവിനെ അവൾ എനിക്ക് വിട്ടു തരികയായിരുന്നോ?

" നിനക്കാവാമെങ്കിൽ എന്തുകൊണ്ട് എനിക്കായ്കൂടാ" ദേവു അച്ചുവിന് നേരെ ചീറി..അവൾ തലതാഴ്ത്തി നിന്നു.ചുമരിനോട് ചേർന്ന് നിന്ന് കരഞ്ഞു. ഒരു കാര്യം പോലും പറയാതെയും ആരെയും ആശ്വസിപ്പിക്കാൻ കഴിയാതെയും ഞാൻ കുഴങ്ങി.. എല്ലാ കാര്യത്തിനും ഞാൻ തന്നെയാണ് കാരണം.. അച്ചുവിനോട് എല്ലാം പറഞ്ഞിരുന്നുവെങ്കിൽ,ദേവു എന്നോട് അടുക്കുമ്പോൾ തന്നെ ഞാൻ അവൾക്ക് സൂചന കൊടുത്തിരുന്നെങ്കിൽ.! ഇതൊന്നും ഉണ്ടാകില്ലായിരുന്നു.. ഇപ്പോൾ ഞാൻ തന്നെയാണ് രണ്ടു പേരെയും ചതിച്ചത്... ഞാൻ സ്വയം പഴിച്ചു.കരഞ്ഞു കൊണ്ടിരുന്ന അച്ചുവിന്റെ നേരെ ഞാൻ ചെന്നു.

"അച്ചു ഞാൻ...." തലകുനിച്ചു നിന്ന അവളുടെ കൈയിൽ പതിയെ പിടിച്ചു കൊണ്ട് ഞാൻ പറയാൻ തുടങ്ങിയതും അവൾ ദേഷ്യത്തോടെ കുതറി മാറി.

"തൊട്ട് പോവരുത് എന്നെ..." ഒച്ച റൂം ആകെ പതിച്ചു...എന്നെയും ദേവുവിനെയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവൾ റൂമിൽ നിന്ന് പുറത്തേക്ക് പോയി.. മെയിൻ ഡോർ ശക്തിയിൽ അടയുന്നത് കേട്ടു... ഞാൻ നിലത്തു ഇരുന്നു പോയി ഹൃദയം പൊളിഞ്ഞ അവസ്ഥ.അത്ര നേരം ദേഷ്യത്തോടെ നിന്ന ദേവു കിടക്കയിൽ കമിഴ്ന്നു കിടന്നു ഏങ്ങി ഏങ്ങി കരഞ്ഞു...

എത്ര നേരം കരഞ്ഞെന്ന് അറിയില്ല.ഞാൻ ദേവുവിനെ പതിയെ വിളിച്ചു. അവൾ നിറഞ്ഞ കണ്ണുകൾ എന്റെ നേരെ നീട്ടിയപ്പോൾ ഹൃദയം തകർന്നു...

"ദേവു നിന്നെ ചതിക്കായിരുന്നില്ല..നീ എങ്ങനെ പ്രതികരിക്കും എന്ന് അറിയാഞ്ഞിട്ടാണ്... സോറി ദേവു... ഇല്ലാത്തിനും ഞാൻ ആണ് കാരണം... എനിക്ക് അവളോടെങ്കിലും പറയാമായിരുന്നു.എനിക്ക് തെറ്റ് പറ്റിപ്പോയി ഞാൻ കാലു പിടിക്കാം.."ദേവുവിന്റെ കാലുകളിലേക്ക് ഞാൻ കൈകൾ നീട്ടിയതും അവൾ പിടഞ്ഞെഴുന്നേറ്റു എന്നെ

💬 Comments

View all comments