Chapter Title : ഞാനും എന്റെ ഇത്താത്തയും 15 [സ്റ്റാർ അബു]
അവളുടെ വീട്ടിലേക്കു പോയി. എല്ലാവരേം കണ്ടു അവിടെ നിന്ന് ഇറങ്ങുമ്പോൾ ആണ് ഇക്ക വിളിക്കുന്നത്. സജിനയെ വിളിച്ചു ഫോൺ എടുക്കുന്നില്ല, ഒന്ന് വിളിച്ചു നോക്കാൻ പറയുന്നത്.
വാപ്പച്ചിയും ഞാനും മാറി മാറി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല . അവളുടെ വാപ്പയുടെ നമ്പർ ഓഫ് ആയിരുന്നു. വാപ്പച്ചി എന്നോട് അവരുടെ വീട്ടിലേക്കു വണ്ടി വിടാൻ പറഞ്ഞു. എന്തായാലും ഒരു മണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തി. അവളുടെ വാപ്പ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞതും ഉമ്മച്ചിയെ വീട്ടിൽ നിർത്തി ഞാനും വാപ്പച്ചിയും അങ്ങോട്ട് പോയി . സജിനയെ കണ്ടു കണ്ണുനീർ ഒട്ടിയിട്ടാണെന്നു തോന്നുന്നു കണ്ണുകൾ ചെറുതായിരുന്നു,
ഞങ്ങളെ കണ്ടു ചിരിക്കാൻ പ്രയാസപ്പെടുന്ന അവളെ വാപ്പച്ചി സമാധാനിപ്പിച്ചതും, അവൾ വാപ്പച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ഡോക്ടർ വന്നതും ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു.
ചെറിയ ഒരു ഓപ്പറേഷൻ വേണമെന്ന് ഏകദേശം രണ്ടു ലക്ഷം കെട്ടണെമെന്ന് പറഞ്ഞതും ഞാൻ വാപ്പച്ചിയെ നോക്കി. വാപ്പച്ചി ചെക്ക് മതിയാകുമോ ? എന്ന് ചോദിയ്ക്കാൻ പറഞ്ഞു. ക്യാഷ് തന്നെ വേണമെന്ന് പറഞ്ഞതും വാപ്പച്ചി അവരോടു ഒരു മണിക്കൂറിനുള്ളിൽ ക്യാഷ് കൊണ്ട് വരുമെന്ന് പറഞ്ഞതും സത്യത്തിൽ ഞാൻ ഞെട്ടി. ഓപ്പറേഷൻ തുടങ്ങാൻ വേണ്ടിയുള്ള എല്ലാ നടപടികളും റെഡി ആയി എന്നും ഞങ്ങളോട് ഓപ്പറേഷൻ തീയേറ്ററിന് മുന്നിലേക്ക് വന്നോളാനും പറഞ്ഞു.
വാപ്പച്ചി സജിനയെയും കൂട്ടി അങ്ങോട്ട് നടന്നു . വാപ്പച്ചിയും അവളും ഇരിക്കുമ്പോൾ എനിക്കു ചെറിയ അസൂയ തോന്നിയോ? എന്നോട് കാണിക്കാത്ത സ്നേഹം ഇന്ന് രാവിലെ ഷാനിയോടും ഇപ്പോൾ ഇതാ സജിനയോടും കാണിക്കുന്നു. പക്ഷേ ഒരു വാപ്പയുടെ കരുതലാണ് അതെന്നു മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല, വാപ്പച്ചിയെ തേടി ആ ഹോസ്പിറ്റലിൽ എത്തിയവർ ചില്ലറക്കാരല്ല എന്നും, അവർ കൊണ്ട് വന്ന ഭക്ഷണം കുറച്ചെങ്കിലും സജിനയെ കൊണ്ട് കഴിപ്പിക്കാൻ വാപ്പച്ചി പെടുന്ന പാടും എന്നെ അത്ഭുതപ്പെടുത്തി.
വാപ്പച്ചീടെ അടുത്ത് നിന്നും മാറാതെ അവർ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പന്തിക്കേട് തോന്നി, സജിനയെ ഭക്ഷണം കഴിപ്പിച്ചു കഴിഞ്ഞു വാപ്പച്ചി എണീറ്റതും അവിടെ ക്ലീൻ ആക്കാൻ ഞാൻ ചെന്നപ്പോഴേക്കും വന്നവരിൽ ആരൊക്കയോ
💬 Comments
View all comments