Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]
എനിക്ക് തോന്നി. കാരണം മാഡം സോഫയിലേക്ക് കാലൊക്കെ കയറ്റി വച്ചിരുന്നു. അപ്പോഴേക്കും ഭക്ഷണം വന്നു, ഞങ്ങൾ കഴിച്ചു. മാഡം എന്നോട് ഉറക്കം വരുന്നുണ്ടോ ? എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞതും ഞങ്ങൾ വീണ്ടും ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. മാഡം എന്തേ കല്യാണം കഴിക്കാഞ്ഞേ എന്ന എന്റെ ചോദ്യത്തിൽ , ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോൾ എനിക്ക് പ്രണയമാണ് വിഷയം എന്ന് മനസ്സിലായി . അങ്ങിനെ ഞാൻ പ്രണയമുണ്ടായിരുന്നു അല്ലേ എന്ന് ചോദിച്ചപ്പോൾ മാഡം തലയാട്ടി . എന്നാൽ മാഡം പറയു,
പിന്നെ എന്ത് പറ്റിയെന്നു. അങ്ങിനെ ഒക്കെ ചോദിച്ചെങ്കിലും അവിടെയും ഇവിടെയും തൊടാതെ ജാതി പ്രശനമായി എന്ന് മാത്രം പറഞ്ഞു ഒതുക്കി. അങ്ങിനെ ഇരിക്കുമ്പോൾ ഞാൻ പോയി ഹാളിന്റെ വിന്ഡോ ഒന്ന് നീക്കി നോക്കി മഴയും ഇടിയും മിന്നലും നിന്നിട്ടില്ല. അങ്ങിനെ ഇരുന്നു വീണ്ടും ഞങ്ങൾ സംസാരിക്കുമ്പോൾ മാഡം സുലൈമാനി ഓർഡർ കൊടുത്തു. അത് കൂടെ വന്നതും ഞങ്ങൾ അതും കുടിച്ചു. ഇതിനിടയിൽ പെട്ടന്ന് കരണ്ടു പോയി. ആകെ ഇരുട്ട്, ഞാൻ മൊബൈൽ ലൈറ്റ് ഓൺ ആക്കി. ജനറേറ്റർ റൂമിൽ വെള്ളം കയറിയത് കൊണ്ടാണ് കറണ്ട് വരാത്തത് എന്ന് റൂം സർവീസ് വന്നു പറഞ്ഞു. വലിയ രണ്ടു മെഴുകുതിരികൾ തന്നു. ഞങ്ങൾ അത് കത്തിച്ചു വച്ചു.
സമയം പതിനൊന്നു ആയിട്ടും മിന്നലും ഇടിയും കുറഞ്ഞില്ല. ഞങ്ങൾ പതിയെ കിടക്കാൻ നോക്കി.
ഞാൻ അധികം വൈകാതെ ഉറക്കം പിടിച്ചു. ആരോ എന്റെ അടുത്ത് വന്നു ഇരുന്ന പോലെ എനിക്ക് തോന്നിയതും ഞാൻ കണ്ണ് തുറന്നു. മാഡം ബെഡിൽ ഇരിക്കുകയാണ്.
💬 Comments
View all comments