Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]
വണ്ടി എടുക്കണമോ എന്ന് ചോദിച്ചു.
വേണ്ടെന്നു മാഡം മറുപടി പറഞ്ഞു. ഞങ്ങൾ നേരെ നടന്നു പാർക്കിലേക്ക് കയറി, വെള്ളം അങ്ങിങ്ങായി നിൽക്കുന്നുണ്ട്. ഇരിപ്പിടങ്ങളിൽ ഒക്കെ വെള്ളമുണ്ട്. ആ പാർക്കിനുള്ളിൽ ഒന്ന് രണ്ടു ഫാമിലികൾ ഉണ്ട്, അവരുടെ കുട്ടികൾ ഓടിക്കളിക്കുന്നതു മാഡം നോക്കുന്നുണ്ട്. ഞങ്ങൾ രണ്ടു പേരും അതിനുള്ളിലൂടെ നടന്നു മറുവശത്തു ഗേറ്റിൽ എത്താൻ പതിനഞ്ചു മിനിട്ടു എടുത്തു. അതിനു അപ്പുറത്തു കൂടെ റോഡിലേക്ക് ഇറങ്ങുമ്പോൾ അങ്ങിങ്ങായി മരങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ട്. ഒരു കുഞ്ഞു ചായ കട കണ്ടപ്പോൾ മാഡം എന്നോട് ചായ കുടിക്കാമെന്നു പറഞ്ഞിട്ട് അങ്ങോട്ട് നടക്കുമ്പോൾ ആ കുഞ്ഞു കടയിൽ നിന്നൊക്കെ മാഡം കുടിക്കുമോ എന്നൊരു സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
അങ്ങിനെ അവിടെ ചെന്നപ്പോൾ അതൊരു കണ്ണൂർക്കാരൻ റഷീദിക്കയുടെ കടയാണ്. വർത്തമാനം പറഞ്ഞു ചായ കുടിക്കുമ്പോൾ, നല്ല മുറിഞ്ഞ പഴം പൊരിച്ചതുമായ റഷീദിക്കണ്ടേ മകൻ വന്നു. ഞങ്ങളും മറ്റു ചിലരും അത് വാങ്ങി, ഞങ്ങൾ കുറച്ചു അങ്ങോട്ട് മാറി നിന്നാണ് കുടിച്ചിരുന്നതു. മാഡം ചായ ഊതി ഊതി കുടിച്ചു, അവിടെ നിന്നിരുന്ന ചിലരുടെ കണ്ണുകൾ മാഡത്തിനെ ഉഴിയുന്നതു ഞാൻ അറിഞ്ഞു . തിരിഞ്ഞു നിൽക്കുന്ന മാഡം ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല, ഞാൻ വേഗം ചായ കുടിച്ചു പോകാമെന്നു പറഞ്ഞു. കാരണം മഴ വീണ്ടും പെയ്യാൻ പോകുന്നത് പോലെ ആകാശം ഇരുണ്ടു കൂടി. ഞങ്ങൾ തിരിച്ചു നടക്കാൻ വേണ്ടി വീണ്ടും പാർക്കിനു ഉള്ളിലേക്ക് കയറിയതും മഴ തുള്ളികൾ വീണു തുടങ്ങി.
നേരം ആറുമണി ആകുന്നതേ ഉള്ളൂ എങ്കിലും ഇരുട്ടായതു പോലെ ആയി. മഴ പെട്ടന്ന് ശക്തി ആയി ഒപ്പം കാറ്റും .ഞങ്ങൾ രണ്ടു പേരും വേഗത്തിൽ നടന്നു നീങ്ങിയെങ്കിലും മഴത്തുള്ളികൾ ദേഹത്ത് വീണു കൊണ്ടേ ഇരുന്നു. ഞാൻ ടീഷർട്ട് ഊരി മാഡത്തിന് തലയിൽ ഇട്ടുകൊള്ളാൻ പറഞ്ഞു. ഞങ്ങൾ നോക്കുമ്പോൾ പാർക്കിനു ഉള്ളിൽ ആരും
💬 Comments
View all comments