Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ആണ് എണീറ്റത്. അവർ ഉത്ഘാടനത്തിനു പോയി നടിയെ ഒക്കെ കണ്ടിട്ട് വന്നതാ. ഇന്നലെ ഉറങ്ങാത്തത്തിന്റെ ക്ഷീണം അങ്ങ് മാറി. ആ ടെൻഷൻ ഒക്കെ പോയി. എല്ലാവരും ഒന്നിച്ചിരുന്നു കഴിച്ചു. ഞാൻ പുറത്തിറങ്ങി അവിടെ ഇരുന്നു കുറച്ചു കഴിയുമ്പോളേക്കും ശ്രീധരേട്ടൻ ഒരു ഉണ്ട ചാക്ക് നൂലും ഒരു പ്ലാസ്റ്റിക് ചാക്കും എല്ലാം ആയി വരുന്നു. പച്ച പുല്ലു അവിടെ എവിടെയോ ഇട്ടിട്ടുണ്ടെന്നു കൗസു പറഞ്ഞു മോനതിങ്ങോട്ട് എടുത്തോ ഇവിടെ ഇരുന്നിട്ട് ശരിയാക്കാം.
മൂപര് വേഗം തന്നെ ഉണക്ക പുല്ലിന്റെ കറ്റ എടുത്തു ചുറ്റും കുറച്ചു പച്ച പുല്ലു വെച്ച് ചാക്കിന്റെ നൂലോണ്ട് 2 ചുറ്റ്.
ഇപ്പൊ കാണാൻ വയലിന്ന് കൊയ്തെടുത്ത കറ്റ പോലെ തന്നെ ഉണ്ട്. ആള് ചില്ലറക്കാരൻ അല്ല. അപ്പോൾ പെണ്പിള്ളേര് പുറത്തു വന്നു ഞാൻ പറഞ്ഞു ഇവരാണ് കൂടെ ഉള്ളത്. മൂപ്പർ പറഞ്ഞു മക്കളെ മേക്കപ്പ് ഒന്നും പാടില്ല മുടി കൊണ്ട കെട്ടിയിട്ട് തുവർത്തു കൊണ്ട് തലയിൽ കെട്ടണം. പിന്നെ പറ്റുമെങ്കിൽ കുറച്ചു എള്ളെണ്ണ ദേഹത്ത് കാണുന്ന സ്ഥലത്തു ഒക്കെ തേച്ചോ വേറെ തന്നെ ഒരു എടുപ്പ് ആയിരിക്കും ലൈറ്റിംഗ് വരുമ്പോൾ വിയർത്തു നിൽക്കുന്ന പോലെ തോന്നും. എന്നോട് തോർത്തിൽ കുറച്ചു ചളി എടുത്തു തേക്കാൻ പറഞ്ഞു അധികം വേണ്ട അത് പോലെ ഒരു തോർത്ത് കൊണ്ട് തലയിൽ ഒരു കെട്ടും. അപ്പോളേക്കും ആള് പണി തീർത്തിരുന്നു. പിന്നെ ചാക്ക് എടുത്തു വെച്ച് അതിന്റെ പുറത്തു ഒരു 5 കറ്റ വെച്ച് അപ്പോളാണ് മൂപ്പർ ചൂടി വാങ്ങിയില്ല എന്ന് ഓർത്തത് എന്നോട്
💬 Comments
View all comments