Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ദുഃഖ സത്യം ഞാൻ തിരിച്ചറിഞ്ഞു. ചെറിയമ്മേ പഴംപൊരി ആയോ ഇല്ലെടാ അവർ വരുമ്പോൾ ചൂടോടെ ഉണ്ടാക്കാം എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു ആള് എണീറ്റ് പോയി വിളക്ക് കത്തിച്ചു അപ്പോളേക്കും ചെറിയച്ഛൻ കുളിച്ചു വന്നു.
ചെറിയമ്മ നാമം ജപിച്ചു. ഞാനും കൂടെ ജപിച്ചു എന്ത് കണ്ടാമാലയാണ് വരുന്നത് എന്ന് അറിയില്ലല്ലോ ഇനി ദൈവം മാത്രം രക്ഷ. ചെറിയമ്മ വിളക്ക് കെടുത്തി മോനെ എടുത്തു റൂമിൽ പോയി പാല് കൊടുത്തു. പുറത്തു വരുമ്പോൾ ചെറിയമ്മ മാക്സി മാറ്റി ചുരിദാർ ഇട്ടിട്ടുണ്ട് ചെറിയച്ഛനും നല്ല കാവി മുണ്ട് ഉടുത്തിട്ടുണ്ട്. വൃത്തിയുള്ള ഒരു ഷർട്ടും ഇട്ടിട്ടുണ്ട്. അപ്പോളേക്കും കാളിങ് ബെൽ അടിച്ചു ഹിന്ദിക്കാരനും ചേച്ചിയും പിന്നാലെ അന്ന് ട്രെയിനിൽ കണ്ട കിളവനും തടി കുറവുള്ള പെണ്ണുങ്ങളും പിന്നാലെ ഒരു സ്ലീവ് ലെസ്സ് ചുരിദാർ ഒക്കെ ഇട്ട് പല്ലവിയുടെ കുറച്ചു തടിച്ച വേർഷൻ പിന്നാലെ അതി സുന്ദരി ആയി പല്ലവിയുംഎല്ലാവരുടെയും മുഖത്തു ചിരിയുണ്ട്. അപ്പോൾ കംപ്ലൈന്റ്റ് അല്ല ഇനി ചെറിയമ്മ പറഞ്ഞപോലെ കല്യാണാലോചന ആണോ? ഒരു നിമിഷം ഞാൻ പല്ലവിയെ കെട്ടി ഒരു ജമീന്ദാർ ആയതു പോലെ തോന്നിപോയി. ചെറിയമ്മയും ചെറിയച്ചനും അവരെ സ്വീകരിച്ചു ഇരുത്തി. കിളവനും പെണ്ണുങ്ങളും അന്ന് കണ്ട ഊള ലുക്ക് ഊണും അല്ല പാന്റും ഷർട്ടും ഇട്ടു ഇന്സൈഡ് ആക്കി അടിപൊളി സെറ്റപ്പിൽ പല്ലവിയുടെ അമ്മയും നല്ല സാരി ഉടുത്തു അതിന്റെ അറ്റം തലയിലൂടെ ഇട്ടിട്ടുണ്ട്.
ഹിന്ദിക്കാരൻ സംസാരിച്ചു തുടങ്ങി എല്ലാവരെയും പരിചയപെടുത്തി. ഞാൻ കാണാത്ത പല്ലവിയുടെ തടിച്ച വേർഷൻ ആണ് ഡൽഹിയിൽ കല്യാണം കഴിച്ച ചേച്ചി. അവർ വന്ന കാര്യം പറഞ്ഞു അപ്പോഴാണ് ഞാൻ ഒന്ന് മര്യാദക്ക് ശ്വാസം കഴിച്ചത്. പേടിച്ചത് പോലെയോ മനക്കോട്ട കെട്ടിയ പോലെയോ ഒന്നുമല്ല. അവളുടെ ചേടത്തി അമ്മക്ക് എന്തോ സർട്ടിഫിക്കറ്റ് കൂടാതെ പോകുമ്പോൾ എടുക്കാൻ മറന്ന atm കാർഡ് നമ്മൾ പോകുമ്പോൾ നാട്ടിലേക്ക് കൊണ്ട് പോകണം. ഇതിനാണോ ഞാൻ വെറുതെ ഉച്ച മുതൽ ടെൻഷൻ അടിച്ചത് പുല്ല് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
അപ്പോളേക്കും ചെറിയമ്മ അടുക്കളയിലേക്ക് മുങ്ങിയിരുന്നു.
💬 Comments
View all comments