Chapter Title : ഞാനും സഖിമാരും 5 [Thakkali] [Republish]
ഡയപ്പർ ഒക്കെ ഇട്ടിട്ട് സുന്ദരൻ ആയിട്ട് ആയിരുന്നു കിടത്തം അത് കൊണ്ട് മൂത്രം ഒഴിക്കും എന്ന പേടിയില്ല ഞാൻ അവനെ എടുത്തു ഇപ്പുറം വന്നു അപ്പോൾ ആണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. അതായതു ഉത്തമാ പല്ലവിയുടെ ചേട്ടൻ മുന്നേ ഡൽഹിയിൽ റിപ്പബ്ലിക് ഡേ പെരേഡിനു വന്നപ്പോൾ ചെറിയാച്ചനെ പരിചയപ്പെട്ടിരുന്നു അവർ ഒന്നിച്ചു ഫോട്ടോ എടുത്തിരുന്നു ആ ഫോട്ടോ ആണ് ഇപ്പൊ കൊണ്ട് കാണിച്ചു കൊടുത്ത്. അവളുടെ അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ചെറിയച്ഛന് ആളെ സംശയം തോന്നി ഫോട്ടോ കൊണ്ട് കാണിച്ചു കൊടുത്തത്. ഏറ്റവും സന്തോഷം പല്ലവിയുടെ മുഖത്ത് ആയിരുന്നു.അവൾ ആകെ ത്രില്ല് അടിച്ചു നിക്കുവാനെന്നു തോന്നി. അപ്പോളാണ് കയ്യിൽ കുട്ടിയെ കണ്ട് അവൾ ഇങ്ങോട്ട് വരാൻ പോയത് ചെറിയമ്മ കയ്യിൽ പിടിച്ചിരുത്തി ചായ കുടിച്ചിട്ട് പോയാൽ മതി തണിഞ്ഞു പോകും എന്ന് പറഞ്ഞു.
എല്ലാവര്ക്കും അപ്പവും പഴംപൊരിയും ഇഷ്ടം ആയി. അവൾ പെട്ടന്ന് ചായ കുടിച്ചു വന്നു മോനെ കൈനീട്ടി അവനാണെങ്കിൽ അത് കാണേണ്ട താമസം അങ്ങോട്ട് ചാടി. ചെറിയമ്മ പോലും വിളിച്ചാൽ പോകാത്തവൻ ഒരു പെണ്ണ് വിളിക്കുമ്പോൾ ചാടി പോകുന്നു അങ്ങിനെ അവൾ കുട്ടിയേയും എടുത്തു ചേച്ചിയുടെ അടുത്ത് പോയി. ഗോപികമാരെ കണ്ട കൃഷ്ണനെ പോലെ ചെക്കൻ ഫുൾ ഹാപ്പി. നമ്മൾ വീണ്ടും ശശി. കിളവൻ ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. അപ്പോൾ മൂപ്പരുടെ മൊബൈൽ അടിച്ചു. പ്രയാഗ് ആണ് ആള് ഫോണെടുത്തു കാര്യങ്ങൾ പറഞ്ഞു ഫോൺ ചെറിയച്ചന് കൊടുത്തു. അവർ വർത്തമാനം പറഞ്ഞു പേരും ജോലിയും ഒക്കെ പറഞ്ഞപ്പോൾ സംശയിച്ചു ഫോട്ടോ കാണിച്ചു കൊടുത്തത് ആണെന്നും എല്ലാം ചെറിയച്ഛൻ പറഞ്ഞു. അവർ കുറെ നേരം സംസാരിച്ചു അപ്പോളേക്കും പല്ലവിയും പൂജയും കുട്ടിയേയും കൊണ്ട് എന്റെ മുറിയിൽ വന്നു എന്റെ കട്ടിലിൽ ഇരുന്നു കുറെ സംസാരിച്ചു. ട്രെയിനിൽ നിന്ന് കണ്ടതും, ആഗ്രയിൽ നിന്ന് രണ്ടാമത് കണ്ടതും അത് വീട്ടിൽ പറഞ്ഞതും പെട്ടന്ന് അച്ഛന് ആ സർട്ടിഫിക്കറ്റ് എൻ്റെ അടുത്ത് കൊടുത്തു വിട്ടാൽ ചേട്ടൻ വന്നു വാങ്ങൂല്ലേ എന്ന് ചോദിച്ചത്. അപ്പോൾ തന്നെ മൂപ്പർ ഹിന്ദിക്കാരനെ വിളിച്ചു പറഞ്ഞു
💬 Comments
View all comments