Chapter Title : കാർത്തികേയം 1 [Oruthan]
ആശ്വാസം തന്നു.
ഒരു നിമിഷത്തേക്ക് സ്കൂളിലെയും വഴിയിലെയും എല്ലാ ചിന്തകളും മറന്ന് ഞാൻ വീട്ടിലെ ആ സായാഹ്നത്തിന്റെ ഭാഗമായി.
വന്നപാടെ സോഫയിലേക്ക് ചാടിയ കാവ്യേനേം തൂക്കിയെടുത്തോണ്ട്. ഞാൻ കയ്യ് കഴുകാൻ പോയി.
ചായ കുടിക്കുന്നേനു മുന്നേ ഉള്ള കയ്യ്കഴുകൽ അനാവശ്യ ജല പാഴാക്കൽ ആണെന്നാണ് അവളുടെ വാദം. അതോണ്ട് തന്നെ ഞാൻ ഇതുപോലെ തൂകിക്കൊണ്ട് പോണം.
കയ്യും മുഖവും കഴുകി തിരിച്ചു വന്നപ്പോഴേക്കും ചായയും പലഹാരവും എടുത്ത് അമ്മ ഹാളിലേക്ക് വന്നിരിന്നു.
ചായഗ്ലാസ് എടുത്ത് കുടിക്കാൻ തുടങ്ങവേ ഞാൻ tv റിമോട്ട് എടുത്തത് കണ്ട് പ്രസ്താവന ഇറക്കിക്കൊണ്ട് കാവ്യ സോഫയിലേക്ക് കയറി.
"സൺ മ്യൂസിക് വെക്ക്."
"ഈ വീട്ടിൽ ജനാധിപത്യം എന്നൊരു സാധനം ഇല്ല."
ഞാൻ പിറുപിറുത്തു.
"നിനക്ക് വേറെ എന്തേലും കാണണോ?"
അമ്മ ചോദിച്ചു.
"വേണ്ട."
"എന്നാ മിണ്ടാതിരുന്നോ."
അതോടെ ഞാൻ വിഷയം വിട്ടു.
കുറച്ച് കഴിഞ്ഞതും ടിവിയിൽ ഒരു പഴയ പാട്ട് ഒഴുകിയെത്തി.
മുന്നിലിരുന്ന പ്ലേറ്റിൽ നിന്ന് ബോണ്ടയും പഴംപൊരിയും അപ്രത്യക്ഷമാകുന്നത് നോക്കിയാൽ കാവ്യയുടെ വിശപ്പിന്റെ ആഴം മനസ്സിലാകും.
"എടീ, പതുക്കെ തിന്ന്."
രമ്യ ആന്റി മെഷീനിൽ നിന്ന് തല ഉയർത്തി.
"വളരുന്ന കുട്ടിയല്ലേ ആന്റി."
കാവ്യ ഒട്ടും കൂസാതെ പറഞ്ഞു.
"ആഹാ... ഇന്നലെ മിക്സ്ചറിന്റെ പാക്കറ്റ് ഒറ്റയ്ക്ക് കാലിയാക്കിയതും വളർച്ചയുടെ ഭാഗമാണോ?"
അത് കേട്ടതും അവൾ ചെറുതായ് ഒന്ന് പരുങ്ങി.
"അതൊക്കെ പഴയ കേസ് ആണ്."
"ഇന്നലത്തെ കാര്യം ഇന്നേ പഴയ കേസായോ?"
അമ്മ ചോദിച്ചു.
കാവ്യ അതിന് മറുപടി പറയാതെ പഴംപൊരിയിലേക്ക് ശ്രദ്ധ തിരിച്ചു.
അതിനിടയിൽ ടിവിയിൽ വന്ന പാട്ടിൽ എന്റെ
💬 Comments
View all comments