0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.4K

ശ്രദ്ധ കുടുങ്ങി.

കാവ്യയാണെങ്കിൽ മുന്നിലിരുന്ന ഭക്ഷണത്തിലും.

അതുകൊണ്ടാവണം ഗൗരി ചേച്ചി വീട്ടിലേക്ക് കയറിയത് ഞങ്ങൾ രണ്ടുപേരും ശ്രദ്ധിക്കാതിരുന്നത്.

അടുത്ത നിമിഷം എന്റെ കഴുത്തിലും കാവ്യയുടെ കഴുത്തിലും രണ്ട് കൈകൾ മുറുകി.

"ആഹ്!"

ഞങ്ങൾ രണ്ടും ഒരുമിച്ച് ഞെട്ടി.

"എന്നെക്കൂടാതെ തുടങ്ങി അല്ലേ രണ്ടും?"

പിന്നിൽ നിന്ന് ഗൗരി ചേച്ചിയുടെ ശബ്ദം.

"ഡീ മനുഷ്യനെ പേടിപ്പിച്ചല്ലോ!"

ഞാൻ അവളുടെ കയ്യിൽ പിടിച്ച് മാറ്റാൻ നോക്കി.

"ആഹ്, നിനക്കൊണ്ട് വെല്ല്യ കുഴപ്പമില്ല.പക്ഷേ ഇവളെ നോക്ക്."

കാവ്യയുടെ പ്ലേറ്റിലേക്ക് നോക്കിക്കൊണ്ട് ഗൗരി ചേച്ചി പറഞ്ഞു.

"അഞ്ച് മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ പ്ലേറ്റ് വരെ തിന്നുമായിരുന്നു."

"ഓ പിന്നെ."

കാവ്യ പ്രതിഷേധിച്ചു.

"പിന്നെ ബോണ്ട തന്നെ ഇറങ്ങി നടന്നുപോയതാണോ?"

ഭൂലോക ചളി അടിച്ചിട്ട് വിജയ ഭാവത്തിൽ നിന്ന ഗൗരിയേച്ചി എന്റെ മുഖത്തേക്കൊന്ന് പാളി നോക്കി. ആ നോട്ടം കണ്ടതും ഞാൻ ഒരു കൃത്രിമ ചിരി അങ്ങ് പാസ്സ് ആക്കി.പുള്ളിക്കാരീടെ കൌണ്ടർ വർക്ക്‌ ആയില്ലേൽ ചിരിക്കാനുള്ള ചുമതല എനിക്കാണ് ഇല്ലങ്കിൽ എന്റെ കയ്യിലെ തൊലി പിച്ചിയെടുക്കും.

എന്റെ കളിയാക്കിച്ചിരി കൂടി കേട്ടപ്പോൾ കാവ്യ പിണക്കം അഭിനയിച്ചു.

"എനിക്ക് എല്ലാവരും എതിരാണ്."

അവൾ വിധി പ്രസ്താവിച്ചു.

"അതിന് ആദ്യം വീട്ടിൽ ബാക്കിയുള്ളവർക്ക് കൂടി എന്തെങ്കിലും ബാക്കി വയ്ക്കണം."

അമ്മയുടെ മറുപടി വന്നതും കാവ്യയുടെ നാടകത്തിന് താൽക്കാലിക വിരാമമായി.

"അമ്മേ... എനിക്ക് ചായ?"

ഗൗരി ചേച്ചി ചോദിച്ചു.

"അടുക്കളയിൽ ഇരിപ്പുണ്ട്."

"യ്യോ... അടുക്കള വരെ പോവാനോ?! ഇനി ഒരടി വെച്ച ഞാൻ ചാത്തോവും."

"എന്നാ അവിടെ കെടന്ന് ചാവ്."

രമ്യ ആന്റി ഒട്ടും ഭാവമാറ്റമില്ലാതെ പറഞ്ഞു.

"കണ്ടോ?

💬 Comments

View all comments