Chapter Title : കാർത്തികേയം 1 [Oruthan]
"ഐസ്ക്രീം വേറെ... കുടുംബം വേറെ."
ഒരു സെക്കന്റ് എന്റെ ശ്രദ്ധ ഒന്ന് മാറിയതും ഗൗരി ചേച്ചി വീണ്ടും എന്റെ നേർക്ക് പാഞ്ഞു.
"ഡീ... നിക്ക്!"
ഞാൻ സോഫയ്ക്ക് ചുറ്റും ഓടാൻ നോക്കിയെങ്കിലും ഇത്തവണ രക്ഷപ്പെട്ടില്ല.
നേരെ എന്റെ മേലേക്ക് ചാടിക്കയറിയ ചേച്ചി ഒരു കൈ കൊണ്ട് എന്റെ കഴുത്ത് ചുറ്റിപ്പിടിച്ചു.
"ഇന്നത്തേത് തീർത്തിട്ടേ ഞാൻ വിടൂ."
"ആന്റിയ്... ഇവൾക്ക് ഭ്രാന്താണ്!"
"അതെനിക്ക് പണ്ടേ അറിയാം."
തയ്യൽ മെഷീനിൽ നിന്ന് കണ്ണെടുക്കാതെ രമ്യ ആന്റി പറഞ്ഞു.
"കണ്ടോ? സ്വന്തം അമ്മ പോലും സമ്മതിച്ചു."
ഞാൻ പറഞ്ഞതും ഗൗരി ചേച്ചി എന്റെ തോളിൽ ഒരു കടി തന്നു.
"ആആ... കടിക്കല്ലേ പന്നി!"
"ആരാ പന്നിയെന്ന് ഒന്ന് കൂടി പറഞ്ഞേ?"
"അയ്യോ... വിടെടീ!"
അതേ സമയം താഴെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.
പിന്നാലെ പടികൾ കയറി വരുന്ന കാൽപ്പാടുകളും.
പക്ഷേ ഞങ്ങളുടെ യുദ്ധം അതൊന്നും ശ്രദ്ധിക്കുന്ന അവസ്ഥയിലായിരുന്നില്ല.
വാതിൽ തുറന്ന ശബ്ദം കേട്ടപ്പോഴാണ് എല്ലാവരും ഒരുപോലെ തിരിഞ്ഞുനോക്കിയത്.
വാതിൽക്കൽ അച്ഛനും രാജീവ് അങ്കിളും.
ഒരു നിമിഷം അവിടെ നിശബ്ദത പടർന്നു.
ഗൗരി ചേച്ചിയാണെങ്കിൽ ഇപ്പോഴും എന്റെ ഒക്കത്തിരുന്ന് എന്റെ തോളിൽ പല്ലും കൊളുത്തി നിക്കുവാണ്.
ഞാൻ അവളുടെ കൈ വിടുവിക്കാൻ പാടുപെടുന്നു.
കാവ്യ സോഫയിൽ ഇരുന്ന് കാഴ്ച കാണുന്നു.
അമ്മയും രമ്യ ആന്റിയും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവരുടെ ജോലി തുടരുന്നു.
കുറച്ചു നേരം ആ കാഴ്ച നോക്കി നിന്ന ശേഷം രാജീവ് അങ്കിൾ അച്ഛനെ ഒന്ന് നോക്കി.
"ഇന്നും തുടങ്ങിയോ?"
അച്ഛൻ ഒരു നെടുവീർപ്പോടെ തലകുലുക്കി.
"കണ്ടിട്ട് അങ്ങനെയാ
💬 Comments
View all comments