Chapter Title : കാർത്തികേയം 1 [Oruthan]
തോന്നുന്നേ."
"അച്ഛാ... ഇവനാ ആദ്യം തുടങ്ങിയെ!"
ഗൗരി ചേച്ചി നൈസായിട്ട് പഴി എന്റെ മേൽ ചാരി.
"അല്ല അങ്കിളേ, ഇവളാ തുടങ്ങിയെ."
ഞാനും വിട്ടുകൊടുത്തില്ല.
മതി... മതി..."
അച്ഛൻ കൈ ഉയർത്തി പറഞ്ഞു.
"ഇനി ആരാ തുടങ്ങിയെ എന്ന് കണ്ടെത്താൻ അന്വേഷണ കമ്മീഷൻ വയ്ക്കേണ്ട."
"അതെ."
രാജീവ് അങ്കിളും തലയാട്ടി.
"വിധി പറഞ്ഞാലും രണ്ടാളും സമ്മതിക്കാൻ പോകുന്നില്ല."
"അതുകൊണ്ട് കേസ് ഇവിടെ തീർന്നു."
അച്ഛൻ അന്തിമവിധി പ്രഖ്യാപിച്ചു.
"അനീതിയാണ്."
ഗൗരി ചേച്ചി പിറുപിറുത്തു.
"നിങ്ങൾ രണ്ടാളും വായും പൂട്ടി ഇരുന്നാൽ അതാണ് ഈ വീട്ടിലെ നീതി."
രാജീവ് അങ്കിൾ പറഞ്ഞതും വിഷയം അവിടെ അവസാനിച്ചു.
ഞാൻ പതിയെ മുകളിലേക്ക് വലിയൻ നോക്കിയതും ചേച്ചിയുടെ സ്വരം ഉയർന്നു.
“ഡാ, ബാക്കി ഞാൻ പിന്നെ തന്നോളം.”
“ഓ…”
അത് ഗൗനിക്കാതെ ഞാൻ മേലേക്കുള്ള പടികൾ ചാടി കയറി എന്റെ റൂമിലേക്ക് കയറി.
മുകളിലെ മുറിയിലേക്ക് കയറിയപ്പോഴേക്കും ആകാശം മുഴുവൻ കറുത്ത മേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിൽക്കുമ്പോഴേക്കും ആദ്യ മഴത്തുള്ളികൾ മുറ്റത്തെ ടിൻ ഷീറ്റിൽ വീണു.
ടക്...
ടക്...
ടക്...
അൽപസമയത്തിനുള്ളിൽ തന്നെ മഴ ശക്തമായി.
മഴ കാണാൻ കാർത്തിക്ക് എന്നും ഇഷ്ടമായിരുന്നു.
അതുകൊണ്ട് മുറിയിൽ ഇരിക്കാതെ അവൻ നേരെ ടെറസിലേക്ക് കയറി.
ടെറസിന്റെ ഒരു മൂലയിലുള്ള പഴയ ചാരുകസേരയിൽ ഇരുന്ന് കാലുകൾ നീട്ടിവച്ചു.
മഴത്തുള്ളികൾ ദൂരെയുള്ള റബർ മരങ്ങളിലേക്കും വീടുകളുടെ മേൽക്കൂരകളിലേക്കും പെയ്തിറങ്ങുന്നത് നോക്കിയിരുന്നു.
തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുവന്നു.
താഴെ റോഡിലെ ശബ്ദങ്ങൾ പതിയെ മാഞ്ഞു.
പകരം മഴയുടെ താളം മാത്രം ബാക്കിയായി.
അറിയാതെ അവന്റെ
💬 Comments
View all comments