0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.5K

ഓരോ നാദവും കേൾക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചകൾ പതിയെ മങ്ങിത്തുടങ്ങി.

അവസാനം ആ നിഗൂഢരൂപവും ഇരുട്ടിലേക്ക് അലിഞ്ഞു.

പക്ഷേ അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ്...

ആ രൂപത്തിന്റെ ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞതായി കാർത്തിക്ക് തോന്നി.

"കാർത്തി!"

ആരോ ഉറക്കെ വിളിക്കുന്നതുപോലെ തോന്നി.

അവൻ ഞെട്ടിയുണർന്നു.

ഒരു നിമിഷത്തേക്ക് താൻ എവിടെയാണെന്ന് പോലും മനസ്സിലായില്ല.

നെഞ്ച് ആഞ്ഞ് ഉയർന്നുതാഴ്ന്നു.

ശരീരമാകെ വിയർപ്പിൽ മൂടിയിരുന്നു.

ഇരുട്ട്.

മഴയുടെ ശബ്ദം.

തണുത്ത കാറ്റ്.

കുറച്ച് സെക്കൻഡുകൾ കഴിഞ്ഞപ്പോഴാണ് ബോധം തെളിഞ്ഞത്.

ടെറസ്.

താൻ ഇപ്പോഴും ടെറസിലെ ചാരുകസേരയിൽ തന്നെയാണെന്ന് അവൻ മനസ്സിലാക്കി.

ആകാശം മുഴുവൻ ഇരുണ്ടിരുന്നു.

ദൂരെയുള്ള ശിവക്ഷേത്രത്തിൽ നിന്ന് സന്ധ്യനാമം കഴിഞ്ഞുള്ള മണിനാദത്തിന്റെ അവസാന അലയൊലികൾ മാത്രം കേൾക്കാമായിരുന്നു.

കാർത്തി പതിയെ എഴുന്നേറ്റിരുന്നു.

കൈകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

അവൻ ഒരു ദീർഘശ്വാസം എടുത്തു.

"സ്വപ്നം..."

സ്വയം പറഞ്ഞുപോയി.

പക്ഷേ എന്തുകൊണ്ടോ ആ വാക്കുകൾക്ക് പോലും അവനെ പൂർണ്ണമായി ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല.

കാരണം ആ സ്വപ്നം സാധാരണ ഒരു സ്വപ്നം പോലെ തോന്നിയിരുന്നില്ല.

ആ തറവാടും...

ആ രൂപവും...

ആ ശബ്ദവും...

എല്ലാം ഇപ്പോഴും മനസ്സിൽ വ്യക്തമായിരുന്നു.

പ്രത്യേകിച്ച് ആ അവസാന വാക്കുകൾ.

"സമയമായി... കാർത്തി."

അവൻ അറിയാതെ വീണ്ടും ഒന്ന് ചുറ്റും നോക്കി.

ആരോ തന്നെ നോക്കുന്നുണ്ടെന്ന തോന്നൽ ഒരു നിമിഷത്തേക്ക് ഉള്ളിലൂടെ കടന്നുപോയി.

പക്ഷേ അവിടെയൊന്നും ഉണ്ടായിരുന്നില്ല.

മഴ നനച്ച ടെറസും രാത്രിയുടെ നിശ്ശബ്ദതയും മാത്രം.

" ഏട്ടാ...!"

താഴെ നിന്ന് കാവ്യയുടെ ശബ്ദം ഉയർന്നു.

"ഭക്ഷണം കഴിക്കണ്ടേ?"

ആ വിളി കേട്ടതും അവന്റെ ചിന്തകൾ മുറിഞ്ഞു.

ഒരു ദീർഘശ്വാസം കൂടി

💬 Comments

View all comments