Chapter Title : കാർത്തികേയം 1 [Oruthan]
അവന്റെ ശരീരമാകെ ഒരു തണുപ്പ് പടർന്നു.
അത് മുത്തശ്ശനല്ല.
ആ സത്യം മനസ്സിലായതും നെഞ്ചിനുള്ളിൽ ഒരു വിചിത്ര ഭയം ഉണർന്നു.
കാരണം ആ രൂപം അപരിചിതമായിരുന്നു.
പക്ഷേ...
എന്തുകൊണ്ടോ അതിന്റെ കണ്ണുകൾ പരിചിതമായിരുന്നു.
അവൻ അറിയാതെ നിന്നുപോയി.
നെഞ്ചിനുള്ളിലെ മിടിപ്പ് പതിയെ കൂടിത്തുടങ്ങി.
അപ്പോഴാണ് ആ രൂപം പതിയെ തല ഉയർത്തിയത്.
ചുറ്റുമുള്ള നിശ്ശബ്ദത ഒരുനിമിഷം കൂടി ഭാരമുള്ളതായി.
കാർത്തിയുടെ കണ്ണുകൾ ആ രൂപത്തിൽ തന്നെ ഉറച്ചുനിന്നു.
അതേ നിമിഷം...
ഒരു ശബ്ദം കേട്ടു.
വളരെ വ്യക്തമായി.
"കാർത്തി..."
അവൻ ഒന്ന് ഞെട്ടി.
ശബ്ദം വന്നത് എവിടെ നിന്നാണെന്ന് മനസ്സിലായില്ല.
ചുറ്റും നോക്കി.
ആരും ഇല്ല.
വീണ്ടും അതേ ശബ്ദം.
ഇത്തവണ കുറച്ചുകൂടി ആഴത്തിൽ.
"കാർത്തി..."
അവന്റെ കണ്ണുകൾ വീണ്ടും ആ രൂപത്തിലേക്ക് നീങ്ങി.
ആ രൂപത്തിന്റെ ചുണ്ടുകൾ അനങ്ങുന്നതായി തോന്നി.
"ആ... ആരാ..."
വാക്കുകൾ പോലും ശരിക്ക് പുറത്തുവരുന്നുണ്ടായിരുന്നില്ല.
ശബ്ദത്തിലെ വിറയൽ അവന് തന്നെ കേൾക്കാമായിരുന്നു.അവൻ അറിയാതെ ഒരടി പിന്നോട്ട് വെച്ചു.
മറുപടി വന്നില്ല.
ചുറ്റും നിശ്ശബ്ദത മാത്രം.
അവന്റെ സ്വന്തം ഹൃദയമിടിപ്പ് പോലും കേൾക്കാമെന്നു തോന്നി.
പിന്നെ...
ആ രൂപം പതിയെ ഒരു ചുവട് മുന്നോട്ട് വെച്ചു.
ആ നിമിഷം കാർത്തിയുടെ ശരീരമാകെ ഒരു തണുപ്പ് പടർന്നു.
മുഖം ഇപ്പോഴും നിഴലിൽ തന്നെയായിരുന്നു.
പക്ഷേ...
ആ കണ്ണുകൾ.
അവ നേരെ അവന്റെ ഉള്ളിലേക്ക് നോക്കുന്നതുപോലെ തോന്നി.
"സമയമായി... കാർത്തി."
ആ ശബ്ദം കേട്ടതും അവന്റെ ശ്വാസം ഒരു നിമിഷത്തേക്ക് നിലച്ചുപോയി.
പെട്ടെന്ന് തറവാടിന്റെ എവിടെയോ നിന്ന് ഒരു മണിനാദം ഉയർന്നു.
ഒന്ന്...
രണ്ട്...
മൂന്ന്...
💬 Comments
View all comments