Chapter Title : കാർത്തികേയം 1 [Oruthan]
പേരല്ലേ."
അമൽ ഒട്ടും കൂസാതെ പറഞ്ഞു.
"അതെ. അതുകൊണ്ടാണ് നിന്നെ ഇനി വിശ്വസിക്കാത്തത്."
ഗിരിയേട്ടൻ തിരിച്ചടിച്ചു.
"ഇവനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഗിരിയേട്ടാ."
ഞാൻ അടുത്ത് നിന്നിരുന്ന ശരത്തിനെ ചൂണ്ടി.
"ഇവന്റെ പേരിൽ ഒരു പ്രത്യേക ബുക്കെങ്കിലും ഉണ്ടാവും."
"അതെന്താടാ?"
ശരത് നെറ്റി ചുളിച്ചു.
"എടാ, നിന്റെ കടം തീർക്കാൻ ഗിരിയേട്ടൻ വേറെ ലോൺ എടുക്കേണ്ടി വരും."
"ഓഹോ..."
ശരത് ഇളിച്ചുകൊണ്ട് എന്നെ നോക്കി.
"അതൊക്കെ പിന്നെ നോക്കാം."
"നീ ആദ്യം കണക്ക് മിസ്സിന്റെ കയ്യിൽ നിന്ന് ഊരാൻ നോക്ക്."
"ആഹ്ഹ്ഹ്!"
അമൽ കൗണ്ടറിൽ അടിച്ച് ചിരിച്ചു.
"കൊണ്ടു!"
വിഷ്ണുവും കൂടെ പൊട്ടിച്ചിരിച്ചു.
"എന്താടാ സംഭവം?"
ഗിരിയേട്ടൻ കാര്യം അറിയാൻ ദൃദ്ധികൂട്ടി.
അമൽ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
"ഇന്നത്തെ കണക്ക് പീരിയഡിൽ നമ്മുടെ നായകൻ നല്ല ഉറക്കം ആയിരുന്നു."
"ഉറക്കം അല്ലടാ..."
ഞാൻ എന്തോ പറയാൻ ശ്രമിച്ചു.
"അല്ല, ധ്യാനം ആയിരിന്നു."
വിഷ്ണു ഗൗരവത്തിൽ തലകുലുക്കി.
"ലത മിസ്സ് ബോർഡിൽ കണക്ക് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോൾ ഇവൻ അവസാന ബെഞ്ചിൽ തലയും കുത്തി കിടക്കുന്നു."
"പിന്നെ?"
ഗിരിയേട്ടൻ ആവേശത്തോടെ ചോദിച്ചു.
"പിന്നെ എന്ത്..."
ശരത് ഇടയിൽ കയറി.
"'കാർത്തിക്!' എന്ന് മിസ്സ് ഒറ്റ അലറൽ."
"എന്നിട്ട്?"
"ഇവൻ ഞെട്ടി എഴുന്നേറ്റ് നിന്നിട്ട് 'പ്രസന്റ് മിസ്സ്' എന്ന്."
ഒരു നിമിഷം എല്ലാവരും പരസ്പരം നോക്കി.
പിന്നെ കടയുടെ മുന്നിൽ നിന്നിരുന്ന പകുതി പിള്ളേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
ഗിരിയേട്ടൻ വരെ ചിരിച്ചുകൊണ്ട് കൗണ്ടറിൽ ചാരിനിന്നു.
"എന്നാലും ഇത്രയും നാണംകെട്ടിട്ട് ഇവന്റെ മുഖത്ത് ഒരു കുലുക്കവും ഇല്ല."
💬 Comments
View all comments