Chapter Title : കാർത്തികേയം 1 [Oruthan]
ശരത് ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതാ ഞാൻ പറഞ്ഞത്."
അമൽ ലൈം ഗ്ലാസ് വാങ്ങിക്കൊണ്ട് തലകുലുക്കി.
"ഇവനെപ്പോലെ തൊലിക്കട്ടിയുള്ള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ല."
"സത്യം."
പിന്നിൽ നിന്ന് ആരോ support ചെയ്തു.
ഞാൻ ഒന്നും പറയാതെ ലൈമിൽ നിന്ന് ഒരു സിപ്പ് കുടിച്ചു.
മുഖത്ത് ഒരു ചെറു പുച്ഛം വരുത്തി.
കാരണം...
അവന്മാർ പറയുന്നത് കള്ളമൊന്നുമല്ലായിരുന്നു.
അസാധ്യമായ തൊലിക്കട്ടി ആണ് എനിക്കെന്ന് പലരും ഇതിനു മുന്നേ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ ആയിട്ട് അത് തിരുത്താനും നിന്നില്ല.
ഞാൻ ലൈമിൽ നിന്ന് ഒരു സിപ്പ് കൂടി കുടിച്ചതും പെട്ടെന്ന് റോഡിന്റെ മറുവശത്ത് നിന്ന് ബഹളം കേട്ടു.
"ഡാ വിടെടാ!"
"ആദ്യം നീ കൈ വിട്!"
ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി.
രണ്ട് ജൂനിയർ(plus one)പിള്ളേർ പരസ്പരം ഉന്തിത്തള്ളുകയാണ്.
ചുറ്റും അവരുടെ കൂട്ടുകാരും വട്ടം കൂടിയിട്ടുണ്ട്.
"ഇവന്മാരെകൊണ്ട്!!."
ഗ്ലാസ് താഴെ വെച്ചുകൊണ്ട് ഞാൻ അങ്ങോട്ട് പോകാൻ എഴുനേറ്റു..
അമൽ എന്തോ പറയാൻ വന്നെങ്കിലും അത് കേൾക്കാൻ പോലും നിൽക്കാതെ റോഡ് മുറിച്ചുകടന്ന് ഞാൻ അങ്ങോട്ട് നടന്നു.
പിന്നിൽ നിന്ന് അമലിന്റെ ശബ്ദം കേട്ടു.
"ദേ പോയി..."
"ഞാൻ പറഞ്ഞില്ലേ."
വിഷ്ണു തലയാട്ടികൊണ്ട് പറഞ്ഞു.
ഞാൻ എത്തുമ്പോഴേക്കും രണ്ടും കൂടി വീണ്ടും പരസ്പരം തള്ളുന്നുണ്ടായിരുന്നു.
അവരെ കണ്ടതും ഞാൻ ആളുകളെ തിരിച്ചറിഞ്ഞു.
രണ്ടും സ്കൂൾ ഫുട്ബോൾ ടീമിലെ പിള്ളേരാണ്.
കഴിഞ്ഞ മാസം ജൂനിയർ ടീമിലേക്ക് എടുത്തവന്മാർ.
ഞാൻ അങ്ങോട്ട് നടന്ന് ചെല്ലുമ്പോൾ ചുറ്റും കൂടിനിന്നിരുന്ന പിള്ളേർ പതിയെ ഒന്ന് മാറിനിന്നു.
അതുവരെ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞുകൊണ്ടിരുന്ന രണ്ടുപേരും എന്നെ
💬 Comments
View all comments