Chapter Title : കാർത്തികേയം 1 [Oruthan]
കണ്ടതോടെ ഒന്ന് അടങ്ങി.
"ഡാ!"
ശബ്ദം കുറച്ച് കടുപ്പിച്ചാണ് വിളിച്ചത്.
രണ്ടും ഒരുമിച്ച് എന്നെ നോക്കി.
"എന്താ പ്രശ്നം?"
"ചേട്ടാ, ഇവൻ practice-ൽ മനപ്പൂർവം ഫൗൾ ചെയ്തു."
"ഞാനോ? ആദ്യം തള്ളിയത് ഇവനാ."
വീണ്ടും രണ്ടും ഒരേസമയം തുടങ്ങി.
"മതി."
ഞാൻ ഒറ്റവാക്കിൽ പറഞ്ഞതും രണ്ടും നിർത്തി.
കുറച്ച് നേരം രണ്ടുപേരുടെയും ഭാഗം കേട്ടു.
അവസാനം കാര്യം കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
Practice match-ൽ ഉണ്ടായ ഒരു tackle നെച്ചൊല്ലിയാണ് ഇത്രയും നേരം യുദ്ധം.
"ഇതിനാണോ നിങ്ങൾ ഇവിടെ WWE നടത്തുന്നത്?"
ഞാൻ ചോദിച്ചതും ചുറ്റുമുള്ളവർ ചിരിച്ചു.
രണ്ടും ചമ്മലോടെ തലകുനിച്ചു.
"ഡാ, കളിക്കുമ്പോൾ tackle വരും. ഫൗൾ വരും. അതൊക്കെ കളിയുടെ ഭാഗമാണ്."
ഞാൻ രണ്ടുപേരെയും നോക്കി പറഞ്ഞു.
"ഗ്രൗണ്ടിൽ തീർക്കേണ്ട കാര്യം റോഡിൽ വന്ന് തീർക്കണ്ട. മനസ്സിലായോ?"
രണ്ടും പതിയെ തലകുലുക്കി.
"അടുത്ത മാസം tournament ഉണ്ട്. നിങ്ങളെ ടീമിൽ എടുക്കണോ അതോ ദിവസവും ഇങ്ങനെ അടിപിടി കൂടിനടക്കാനാണോ ഭാവം?"
അത് കേട്ടതും രണ്ടിന്റെയും മുഖഭാവം മാറി.
"സോറി ചേട്ടാ."
ഒരുത്തൻ പറഞ്ഞു.
മറ്റവനും ഉടനെ തലകുലുക്കി.
"എന്നാൽ കൈ കൊടുക്ക്."
രണ്ടും പരസ്പരം കൈ കൊടുത്തു.
സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ എനിക്ക് പിള്ളേരുടെ ഇടയിൽ തലക്കേടില്ലാത്ത സ്ഥാനം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാൻ ഇടപെട്ടപ്പോൾ അവന്മാർ ഒതുങ്ങിയത്.
അവന്മാർ പോയതും ഞാൻ തിരികെ കടയിലേക്ക് നടന്നു.
തിരികെ കടയിലേക്ക് കേറിയതും അമൽ ചോദിച്ചു.
"എന്താടാ പ്രശ്നം?"
ഞാൻ നേരത്തെ ഒതുക്കി ഇട്ട സ്റ്റൂൾ വലിച്ചിട്ടു കേറി ഇരുന്നിട്ട്
💬 Comments
View all comments