0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.4K

ലൈം നേരത്തെ കുടിച്ചു പാതിയാക്കിയ ലൈം ഒരു സിപ് കൂടെ കുടിച്ചു.

"Football practice-ന്റെ ഇടയിൽ ഉണ്ടായ ഒരു tackle ആണ്. അതിന്റെ പേരിൽ രണ്ടും കൂടെ അടിയായതാ.”

"അതിനാണോ ഇത്ര ബഹളം?"

വിഷ്ണു പുച്ഛം വാരിവിതറി.

"അടുത്ത മാസം tournament ഉണ്ട്. ഇവന്മാർ രണ്ടും ജൂനിയർ ടീമിലെ forwards ആണ്."

"ആഹാ..."

അമൽ തലയാട്ടി.

"അപ്പൊ നമ്മുടെ പ്ലസ് ടു ടീമിന്റെ ഭാവി ഓർത്തിട്ടാണ് സാർ പോയത്."

"പോടാ, ഈ വർഷം കപ്പ് അടിക്കാനുള്ള ചാൻസ് ഉണ്ട്. അതിനിടയിലാണ് ഇവന്മാർ റോഡിൽ കെടന്ന് അടിവെക്കുന്നെ.”

ഞാൻ എന്റെ ഭാഗം ക്ലിയർ ആക്കി.

"ഓഹോ..."

അമൽ ഗൗരവത്തിൽ തലയാട്ടി.

"ജൂനിയേഴ്സിന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ സാറേ? നമ്മുടെ practice-ന്റെ കാര്യവും ഒന്ന് നോക്കണം."

"അതെ."

വിഷ്ണു ഉടനെ support ചെയ്തു.

"ഇന്നലെ shooting practice-ൽ പന്ത് post-ന് പകരം staff room-ലേക്ക് അടിച്ചവൻ തന്നെ അത് പറയണം.!!"

"അത് കാറ്റ് കൊണ്ടുപോയതാ."

അമൽ പതുക്കെ വലിയൻ നോക്കി.

“അണ്ടി!! എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ മൈരേ.അതിന്റെ ചൊരുക്ക് എങ്ങാണ്ട് ആണ് ആ ലത മിസ്സ്‌ ഇന്ന് എന്റെ നെഞ്ചത്ത് തീർത്തത്.”

കടയുടെ മുന്നിൽ പിന്നേം ചിരി പൊട്ടി. അമൽ അത്യാവശ്യം മെനക്ക് തന്നെ നാറി. ആ സമാധാനത്തിൽ ഞാൻ ബാക്കിയുള്ള ലൈം കുടിച്ചു.

അപ്പോഴാണ് സ്കൂൾ ഗേറ്റിന്റെ ഭാഗത്ത് നിന്ന് ഒരു പരിചിത ശബ്ദം കേട്ടത്.

"കാർത്തിയേട്ടാ....!"

ശബ്ദം കേട്ടതും എന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

കാവ്യ.

എന്റെ കുഞ്ഞനിയത്തി.

എന്നേക്കാൾ 4 വയസ്സ് താഴെ

💬 Comments

View all comments