Chapter Title : കാർത്തികേയം 1 [Oruthan]
ആണ് അവൾ. വിഷ്ണു ആയിട്ട് അത്യാവശ്യം കമ്പനി ആണ്. അമലിന്റെ കാര്യം പിന്നെ പറയേവേണ്ട. മച്ചാന്റെ തലവട്ടം കണ്ടാൽ പിന്നെ ആ തലേൽകേറി നിരങ്ങാതെ അവൾക് ഒരു സമാധാനം ഇല്ലന്ന്തന്നെ പറയാം.
സ്കൂൾ ഗേറ്റിലൂടെ ബാഗും തൂക്കി ഞങ്ങളുടെ നേർക്ക് ഓടി വരുന്ന കാവ്യയെ കണ്ടതും അമലിന്റെ മുഖത്തെ ചിരി മാഞ്ഞു. കൈയിലിരുന്ന ലൈം ഗ്ലാസ് പതിയെ കൗണ്ടറിലേക്ക് വെച്ചിട്ട് മച്ചാൻ പിന്നോട്ട് വലിഞ്ഞു.
"ഞാൻ ഇറങ്ങുവാ."
"ഡാ നിൽക്ക്..." വിഷ്ണു ചിരിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു.
"ഇന്ന് ഞാൻ കുടുങ്ങില്ല."
അമൽ പിന്നെ തിരിഞ്ഞുനോക്കാതെ ഒരു ഓട്ടം ആയിരിന്നു.
അതിനിടയിൽ കാവ്യ ഞങ്ങളുടെ അടുത്തെത്തിയിരുന്നു.
"കാർത്തിയേട്ടാ..."
കിതച്ചുകൊണ്ട് അവൾ എന്റെ കൈയിൽ പിടിച്ചു.
"എന്താടി?"
"അമലേട്ടൻ എവിടെ?"
ചോദ്യം കേട്ടതും ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കി.
"ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു.എവിടെ പോയോ ആവോ."
വിഷ്ണു ചിരി അടക്കിക്കൊണ്ട് പറഞ്ഞു.
"ഹും..."
കാവ്യ കണ്ണുരുട്ടി.
"ഇന്നും രക്ഷപ്പെട്ടല്ലേ."
"എന്താ സംഭവം?"
ഗിരിയേട്ടൻ കൗതുകത്തോടെ ചോദിച്ചു.
"രണ്ടീസം മുന്നേ ഒരു ബെറ്റ് വെച്ചിരുന്നു."
കാവ്യ മുഖം വീർപ്പിച്ചു.
"തോറ്റാൽ എനിക്ക് ഡയറി മിൽക്ക് വാങ്ങിത്തരാമെന്ന് പറഞ്ഞതാ."
"അത്രേയുള്ളോ?"
ഗിരിയേട്ടന് ചിരി വന്നു.
"അത്രേയുള്ളൂ. പക്ഷേ അമലേട്ടൻ തോറ്റെന്ന് സമ്മതിക്കില്ല."
"അത് കാര്യം തന്നെയാ..."
ഞാൻ തലകുലുക്കി.
"ഫുട്ബോൾ കളിക്കുമ്പോഴും ഇതേ സ്വഭാവമാണ്."
"എന്താ?"
ഗിരിയേട്ടൻ ചോദിച്ചു.
"മച്ചാൻ പകുതി സമയവും offside കേറി നിന്നിട്ടാണ് ഗോൾ അടിക്കുന്നത്. ലൈൻസ്മാൻ കൊടി പൊക്കിയാലും ഓഫ്‌സൈഡ് ആണെന്ന് സമ്മതിച്ചു തരില്ല."
"അതൊക്കെ referee-ക്ക് football അറിയാത്തതുകൊണ്ടാണ്."
പിന്നിൽ നിന്ന് വിഷ്ണു അമലിന്റെ ശബ്ദം
💬 Comments
View all comments