0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.4K

അനുകരിച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ട് എനിക്കും ഗിരിയേട്ടനും കാവ്യയും ഒരുപോലെ ചിരി പൊട്ടി.

"ഇന്നലെയും തോറ്റിട്ടും തോറ്റിട്ടില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുകയായിരുന്നു."

"പക്ഷേ ഇന്ന് രക്ഷപ്പെട്ടു."

വിഷ്ണു റോഡിന്റെ അറ്റത്തേക്ക് നോക്കി പറഞ്ഞു.

"താൽക്കാലികമായി മാത്രം."

കാവ്യ കണ്ണുരുട്ടി.

"നാളെ സ്കൂളിൽ വരില്ലേ..."

അപ്പോഴേക്കും ഗിരിയേട്ടൻ ഒരു ലൈം ഗ്ലാസ് അവളുടെ നേരെ നീട്ടി.

"ഇതാ... ആദ്യം ഇത് കുടിക്ക്. ശേഷം വേണമെങ്കിൽ പ്രതിയെ വേട്ടയാടാം."

“ഹിഹി...”

ഗ്ലാസ് വാങ്ങിക്കൊണ്ട് അവൾ ഒന്ന് ഇളിച്ചു കാട്ടി.

രണ്ട് മൂന്ന് സിപ്പ് കുടിച്ചതും മുഖം നൂറ് വാട്ട് ബൾബ് പോലെ തെളിഞ്ഞു.

കുരുപ്പിന്റെ ഈ ചിരി കാണാൻ നല്ല ചേലാണ്.

“താങ്ക്യൂ ഗിരിയേട്ടാ”

ചിരിക്ക് ഒട്ടും പഞ്ഞം വരുത്താതെ തന്നെ അവൾ പറഞ്ഞു.

ഗിരിയേട്ടൻ ഒന്ന് ചെറുതായ് പുഞ്ചിരിച്ചു.

അപ്പോഴേക്കും വിഷ്ണു മച്ചാന് പോകാനുള്ള ബസ് വന്നു.

“അപ്പൊ ശെരിടാ നാളെ കാണാം.”

ബസ്സിലോട്ട് കേറുന്നേനു മുന്നേ കാവ്യെടെ കവിളിൽ ഒന്ന് പിച്ചിക്കൊണ്ട് അവൻ ഞങ്ങളോടായി പറഞ്ഞു.

“എന്ന ഞങ്ങളും ഇറങ്ങുവാ ഗിരിയേട്ടാ.”

ഞാനും പിന്നെ അങ്ങ് വലിയൻ തീരുമാനിച്ചു. കാവ്യ ഗിരിയേട്ടന് ടാറ്റ കൊടുത്ത് എന്റെ കയ്യിൽ തൂങ്ങി വീട്ടിലേക്ക് നടന്നു.

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വലിയ ദൂരമൊന്നുമില്ല.

നടന്ന് പോയാൽ പത്ത് മിനിറ്റ്.

വഴിയരികിലെ ചെറിയ ജംഗ്ഷനിലെത്തിയപ്പോൾ അറിയാതെ എന്റെ കണ്ണുകൾ ആ സ്റ്റേഷനറി കടയിലേക്ക് നീണ്ടു.

സ്കൂളിനടുത്തുള്ള ആ കട എല്ലാവർക്കും പരിചിതമായിരുന്നു.

അവളുടെ അമ്മാവന്റെ കട.

ക്ലാസ് കഴിഞ്ഞാൽ മിക്ക ദിവസവും അവൾ അവിടെയായിരിക്കും. അവളുടെ അച്ഛൻ ജോലി കഴിഞ്ഞ് വരുന്നത് വരെ കടയിലിരുന്ന്

💬 Comments

View all comments