0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.4K

സമയം കളയും.

കടയുടെ മുന്നിൽ നിരത്തി വച്ചിരുന്ന പ്ലാസ്റ്റിക് കസേരകളിൽ ഒന്നിൽ ഇരുന്ന് എന്തോ പുസ്തകം മറിച്ചുനോക്കുന്ന അവളെ ഞാൻ കണ്ടു.

അസ്തമയ സൂര്യന്റെ സ്വർണ്ണനിറം അവളുടെ മുഖത്ത് മൃദുവായി പടർന്നിരുന്നു.

ഇടയ്ക്കിടെ കാറ്റിൽ ഇളകിയെത്തുന്ന മുടിയിഴകൾ അവൾ പതിയെ ചെവിക്ക് പിന്നിലേക്ക് ഒതുക്കുന്നുണ്ടായിരുന്നു.

എന്തോ...

ആ സന്ധ്യയുടെ ഭംഗി മുഴുവൻ ഒറ്റ നിമിഷത്തിൽ അവളിലേക്ക് ചേക്കേറിയതുപോലെ തോന്നി.

അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

അന്നത്തെ വൈകുന്നേരം മനോഹരമാകാൻ ആ ഒരു കാഴ്ച മാത്രം മതിയായിരുന്നു.

കുറച്ച് മാറി ഒരു വെള്ള കാർ വന്ന് നിന്നു.

അത് കണ്ടതും അവൾ പുസ്തകം അടച്ച് എഴുന്നേറ്റു.

ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയ ആളുടെ മുഖം വ്യക്തമായില്ലെങ്കിലും ആളെ എനിക്ക് മനസ്സിലായി.

അവളുടെ അച്ഛൻ.

അമ്മാവനോട് എന്തോ പറഞ്ഞ ശേഷം അവൾ കാറിലേക്ക് കയറി.

കാർ മുന്നോട്ട് നീങ്ങാൻ തുടങ്ങിയ നിമിഷം അറിയാതെ അവൾ പുറത്തേക്ക് നോക്കി.

ഒരു നിമിഷം...

അവളുടെ കണ്ണുകൾ എന്റെ നേർക്ക് വന്നതുപോലെ തോന്നി.

അല്ലെങ്കിൽ എനിക്ക് തോന്നിയതാവാം.

"കാർത്തിയേട്ടാ..."

കാവ്യയുടെ വിളിയാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

"ഹും?"

"ഞാൻ ഇത്രയും നേരം പറഞ്ഞത് ഒന്നും കേട്ടില്ലല്ലേ?"

"കേട്ടു."

"എന്നാ ഞാൻ അവസാനമായി പറഞ്ഞത് എന്താ?"

"..."

"ഹും... എനിക്ക് മനസ്സിലായി."

കാവ്യ ചിണുങ്ങിക്കൊണ്ട്

എന്റെ നേരെ ചീറി.

ഞാൻ ഒന്നും പറയാതെ പുഞ്ചിരിച്ചു.

പക്ഷേ മനസ്സിൽ നിറഞ്ഞുനിന്നത് ആ കാറിന്റെ പിൻസീറ്റിലിരുന്ന പെൺകുട്ടിയുടെ മുഖമായിരുന്നു.

ഞങ്ങൾ നടന്നുകൊണ്ടിരുന്ന വഴിയിലേക്ക് സന്ധ്യ പതിയെ ഇറങ്ങിത്തുടങ്ങിയിരുന്നു.

പടിഞ്ഞാറെ ആകാശം ഓറഞ്ചും ചുവപ്പും കലർന്ന

💬 Comments

View all comments