0%

Chapter Title : കാർത്തികേയം 1 [Oruthan]

Author : Oruthan Read All Parts 46.4K

നിറങ്ങളാൽ നിറഞ്ഞിരുന്നു. മരങ്ങൾക്കിടയിലൂടെ വീശിയെത്തിയ കാറ്റിന് മഴ കഴിഞ്ഞതിന്റെ ഒരു കുളിർമ ഉണ്ടായിരുന്നു.

റോഡിന്റെ വശങ്ങളിലായി പച്ചപിടിച്ച പുല്മേടുകൾ നീണ്ടുകിടന്നു. ഇടയ്ക്കിടയ്ക്ക് അതിനിടയിൽ വിരിഞ്ഞുനിൽക്കുന്ന കാട്ടുപൂക്കളും കാണാമായിരുന്നു.

തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ സന്ധ്യപൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇടയ്ക്കിടെ കേൾക്കുന്ന മണിനാദവും ചുറ്റുപാടാകെ പരന്ന കർപ്പൂരത്തിന്റെ മണവും സന്ധ്യയ്ക്ക് ഒരു പ്രത്യേക ഭംഗി നൽകി.

വീടുകളിലേക്ക് മടങ്ങുന്ന പക്ഷിക്കൂട്ടങ്ങൾ ആകാശത്ത് വരകൾ വരച്ച് പറന്നുപോകുന്നുണ്ടായിരുന്നു.

ഇത്രയും നേരം മനസ്സ് മറ്റെവിടെയോ അലഞ്ഞുനടന്നിരുന്നെങ്കിലും ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ കാവ്യയുടെ സംസാരം കേൾക്കുന്നതിലായിരുന്നു.

ഇന്ന് സ്കൂളിൽ നടന്ന ഓരോ ചെറിയ കാര്യവും അവൾ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

ക്ലാസിൽ ടീച്ചർ പറഞ്ഞ തമാശയും, കൂട്ടുകാരിയുമായി ഉണ്ടായ ചെറിയ പിണക്കവും, ഉച്ചയ്ക്ക് ടിഫിൻ പങ്കുവെച്ചതുമെല്ലാം അവളുടെ കഥകളിൽ ഉണ്ടായിരുന്നു.

ഞാൻ ഇടയ്ക്കൊക്കെ ചിരിച്ചും കളിയാക്കിയും മറുപടി പറഞ്ഞു.

അതോടെ അവൾക്ക് ആവേശം വീണ്ടും കൂടി.

ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ ചെറിയ വഴിയിലേക്ക് കയറിയതോടെ വാഹനങ്ങളുടെ ശബ്ദം പതിയെ അകന്നു.

ഇരുവശത്തുമായി റബർ മരങ്ങളും പഴയ വീടുകളും ചെറിയ പറമ്പുകളും മാറിമാറി വന്നു.

ആ വഴിയുടെ അറ്റത്തായി കാണാമായിരുന്നു ഞങ്ങളുടെ വീട്.

വലിയ ആഡംബരമൊന്നുമില്ലാത്ത ഒരു സാധാരണ രണ്ടുനില വീട്.

വർഷങ്ങൾക്ക് മുൻപ് അച്ഛൻ ഈ നാട്ടിലേക്ക് വന്നപ്പോൾ കൈപിടിച്ചു കൂടെ നിന്ന സുഹൃത്ത് രാജീവ് അങ്കിളിന്റെ വീട്.

താഴത്തെ നിലയിൽ അങ്കിളും കുടുംബവും താമസിക്കുന്നു.രാജീവ് അങ്കിളും ഭാര്യ രമ്യ ആന്റിയും അവരുടെ ഒറ്റമകൾ ഗൗരി ചേച്ചിയും ഞങ്ങളെ അളവിലേറെ സ്നേഹിച്ചു.

ഈ നാട്ടിൽ വന്ന നാൾ മുതൽ ആ വീടും ആ കുടുംബവും

💬 Comments

View all comments