Chapter Title : കാർത്തികേയം 2 [Oruthan]
നെടുവീർപ്പ് വിട്ട് വീണ്ടും കിടക്കാൻ തുണിഞ്ഞതും ഒരു ടവൽ അവന്റെ നേരെ വന്നു വീണു.
"ബാത്ത്റൂമിലേക്ക് വിട്ടോ."
"ചേച്ചി..."
"ഉം?"
"അഞ്ച് മിനിറ്റ്."
“ഈ ചെറുക്കനെ കൊണ്ട്!”
“കാവ്യ താഴെ എണീറ്റിട്ടുണ്ട് അവസാനം ദോശ കിട്ടിയില്ലെന്നുമ്പറഞ് എന്റെ നേരെ ചീറിക്കൊണ്ട് വരാൻ നിക്കണ്ട.”
ഒരു നിമിഷം.
ഉറക്കം പകുതി പോയി.
മുടി ചീകികെട്ടിയശേഷം പുറത്തേക്കിറങ്ങാൻ പോയ ഗൗരി ഒരുനിമിഷം വാതിലിൽ ചാരി അവന്റെ നേരെ തിരിഞ്ഞു.
“വേണേൽ വേഗം ഇങ്ങ് പോരെ നിന്റെ ദോശക്ക് കാവലിരിക്കാൻ ഇന്നെനിക്ക് സമയമില്ല.”
അതും പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.
കാർത്തി കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.
പിന്നെ ഒരു ദീർഘശ്വാസം വിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു.
ഇനി കിടന്നിട്ട് കാര്യമില്ല.
ഗൗരിയേച്ചി എറിഞ്ഞിട്ട ടവൽ തോളിലിട്ടുകൊണ്ട് കാർത്തി ബാത്റൂമിലേക്ക് നടന്നു.
വാതിൽ അടച്ച ശേഷം ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കി.
മുഖം കണ്ടാൽ തന്നെ അറിയാം.
ഇന്നലെ രാത്രി ശരിക്കും ഉറങ്ങിയിട്ടില്ല.
ഒരു നെടുവീർപ്പ് വിട്ടുകൊണ്ട് അവൻ ഷവർ തുറന്നു.
തണുത്ത വെള്ളം തലവഴി ശരീരത്തിലേക്ക് പതിച്ചതും ഒരു വിറയൽ പാഞ്ഞുപോയി.
ഉറക്കത്തിന്റെ അവസാന അവശിഷ്ടങ്ങൾ പോലും അതോടെ ഒഴുകിപ്പോയതുപോലെ.
കണ്ണുകൾ അടച്ചുകൊണ്ട് അവൻ അങ്ങനെ തന്നെ നിന്നു.
വെള്ളം നെറ്റിയിലൂടെയും മുഖത്തുകൂടിയും ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു.
അതിനൊപ്പം ഇന്നലെ രാത്രിയിലെ ഓർമ്മകളും.
മനസ്സ് വീണ്ടും അങ്ങോട്ടേക്ക് പോകാൻ തുടങ്ങിയതും കാർത്തി പതിയെ തലകുലുക്കി.
മതി.
അതിനെക്കുറിച്ച് ഇനിയും ആലോചിച്ചിട്ട് കാര്യമില്ല.
വർഷങ്ങൾക്കിപ്പുറം കണ്ട ഒരു സ്വപ്നം.
അത്രമാത്രം.
സ്വയം പറഞ്ഞുകൊണ്ട് അവൻ വീണ്ടും വെള്ളത്തിനടിയിലേക്ക് മുഖം ഉയർത്തി.
തണുത്ത വെള്ളം ശരീരത്തോടൊപ്പം ചിന്തകളെയും കഴുകിക്കളയട്ടെയെന്ന് തോന്നി.
സമയം പോയതുകൊണ്ട് പെട്ടെന്നുതന്നെ കഴിച്ചിട്ട് ഇറങ്ങി. സത്യത്തിൽ കഴിച്ചിട്ടും കഴിച്ചിട്ടും തീരാതിരുന്ന കാവ്യയെ തൂക്കിഎടുത്തോണ്ട് ഓടുവാരുന്നൂന്ന് വേണം പറയാൻ.
ദോശ മുഴുവൻ കഴിച്ചു തീർക്കാൻ പറ്റാത്തതിന്റെ അമർഷം കാവ്യ വഴിനീളെ
💬 Comments
View all comments