0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22493

പറഞ്ഞുകൊണ്ടിരുന്നു.

"ഞാൻ രണ്ട് കഷ്ണം കൂടെ കഴിച്ചേനെ..."

"ഉം..."

"സത്യം."

"ഉം..."

"ഏട്ടന് ഒരു മനസ്സാക്ഷിയുമില്ല."

കാവ്യയുടെ പരാതികൾക്ക് ഒരു അവസാനവുമില്ലായിരുന്നു.

ദോശയിൽ തുടങ്ങി, ഗൗരിയേച്ചിയിലൂടെ കറങ്ങി, അവസാനം ലോകത്തെ മുഴുവൻ കുറ്റപ്പെടുത്തിയെത്തുമ്പോഴേക്കും അവർ സ്കൂൾ ഗേറ്റിലെത്തിയിരുന്നു.

സ്കൂൾ ഗേറ്റ് കടന്നതും കാവ്യയുടെ മുഖം തെളിഞ്ഞു.

കാരണം...

അവളുടെ കൂട്ടം അവളെ കണ്ടുകഴിഞ്ഞിരുന്നു.

"കാവ്യേ...!"

എന്ന് വിളിച്ചുകൊണ്ട് മൂന്നുനാല് പെൺകുട്ടികൾ ഓടിയെത്തി.

അടുത്ത നിമിഷം തന്നെ അവർ അവളെ കാർത്തിയുടെ കയ്യിൽ നിന്ന് റാഞ്ചിയെടുത്തു.

"ഏട്ടാ ബൈ..."

പോകുന്നതിനിടയിൽ അവൾ കൈവീശി.

പിന്നെ കൂട്ടുകാരികൾക്കിടയിൽ അപ്രത്യക്ഷയായി.

കാർത്തി ഒരു നിമിഷം അതുനോക്കി നിന്നു.

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വരെ തന്റെ പിന്നാലെ വാൽപോലെ നടന്നിരുന്ന സാധനം...

കൂട്ടുകാരികളെ കണ്ടതും തന്നെ മറന്നിരിക്കുന്നു.

ഒരു ചെറു പുഞ്ചിരിയോടെ അവൻ തലയാട്ടി.

പിന്നെ  നേരെ ക്ലാസ് ബ്ലോക്കിലേക്ക് നടന്നു.

ഇന്ന്പിന്നെ പ്രത്യേകിച്ച് സംഭവബഹുലമായ ഒന്നും ഉണ്ടായില്ല.

ഇടക്ക് കൊറേ നേരം നമ്മുടെ കഥനായികയെ തിരക്കിയിറങ്ങിയെങ്കിലും കാണാൻ കിട്ടിയില്ല.

പക്ഷെ കണക്ക് പീരീഡ്.

അത് അവന് എന്നും ഒരു weakness ആയിരിന്നു.

പോരാത്തതിന് തന്നെ എപ്പോൾ കണ്ടാലും എടുത്തിട്ട് അലക്കാൻ നടക്കുന്ന വെള്ളിമറ്റം ഗവ. HSS-ലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ക്ലാസ് ടീച്ചറായ ലത മിസ്സിന്റെ ക്ലാസ്.

ആദ്യം അഞ്ച് മിനിറ്റ് ശ്രദ്ധിച്ചു.

പിന്നെ പത്ത്.

അതിനുശേഷം...

ബോർഡിൽ കിടന്നിരുന്ന സമവാക്യങ്ങൾ പതിയെ മങ്ങിത്തുടങ്ങി.

കണ്ണുകൾ അറിയാതെ അടഞ്ഞുപോയി.

"കാർത്തി!"

ലത മിസ്സിന്റെ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്.

ക്ലാസ്സ് മുഴുവൻ എന്നെത്തന്നെ നോക്കുകയാണ്.

പുല്ല്...

ഇന്നും മൂഞ്ചി.

വൈകുന്നേരം…..

ഗിരിയേട്ടന്റെ കട…

ലത മിസ്സിന്റെ ചെവി പൊട്ടിക്കുന്ന ആട്ടും അവസാനത്തെ ഗെടൗറ്റ് ഡയലോഗ് ഉം എല്ലാം ഏറ്റുവാങ്ങിയതിന്റെ ക്ഷീണം തീർക്കാണെന്നവണ്ണം രണ്ടാമത്തെ ലൈം കുടിച്ചോണ്ട് നിക്കുവായിരുന്നു ഞാൻ.

അമലും വിഷ്ണുവും ഗിരിയേട്ടനോട് കത്തി വെച്

💬 Comments

View all comments