0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22496

നിപ്പിണ്ട്. ഇടക്ക് ഇങ്ങോട്ട് ഒരു പാളി നോട്ടവും ചിരിയും കൂടി കണ്ടപ്പോൾ എനിക്കിട്ടുള്ള ഊക്കാണെന്ന് മനസ്സിലായി.

“മൈരന്മാരെ പിന്നെ എടുതോളാം”

തല്ക്കാലം അവന്മാരെ അവരുടെ പാട്ടിനു വിട്ടിട്ട് ലൈം ഇൽ ശ്രദ്ധ കൊടുത്തു.

“എടാ ദേ നീ രാവിലെ മുതൽ അന്വേഷിച് നടന്ന സാധനം വരുന്നു.”

എന്റെ ബാക്കിയുള്ള സമാധാനോം കൂടെ തല്ലിക്കെടുത്താനെന്നവണ്ണം അമൽ വിളിച്ചു പറഞ്ഞു.

അത് കേട്ടതും തിരിഞ്ഞുപോലും നോക്കാതെ ഞാൻ കടക്കകത്തോട്ട് ചാടി കേറി.

“എന്തുവാടേ , രാവിലെ മൊത്തം നോക്കിനടന്നിട്ട് ഇപ്പൊ കണ്ടപ്പോ നീ ഒളിച്ചുകളിക്കുന്നെ” ഇന്റർവെൽ മുഴുവൻ അവനേം തൂക്കികൊണ്ട് സ്കൂൾ മൊത്തം നടക്കുവാരുന്നു.അത് അവൻ നന്നായി മുതലാക്കി എന്റെ തലക്കിട്ടു കൊട്ടി.

“എടാ അപ്പോഴത്തെ മൈൻഡ്സെറ്റ് അല്ല ഇപ്പോ. ഇപ്പോ നല്ല ശോകം ആണ് അങ്ങോട്ട് ചെന്ന ശെരി ആകുലാ.”

“നിനക്ക് ശോകമല്ല."

"പേടിയാണ്."

“പോടാ ;പേടിയൊന്നുമല്ല ചെറിയൊരു ഭയം.”

“നിന്റെ പേടി ഇപ്പൊ മാറ്റിത്തരാം”

പറഞ്ഞുതീർന്നതും വിഷ്ണു തോളിൽ പിടിച്ച് വലിച്ചു.

"ഡാ... വിട്."

"ഇല്ല."

"ഡാ മൈരേ..."

"ഇങ്ങ് വാ മൈരേ"

ഞാൻ ബ്രേക്ക് പിടിച്ച ഓട്ടോറിക്ഷ പോലെ അവിടെ കുത്തിനിന്നു.

പക്ഷേ അമലും കൂടെ കൂടിയപ്പോൾ  എന്റെ പ്രതിഷേധത്തിന് വലിയ വിലയൊന്നും ഉണ്ടായില്ല.

രണ്ടുപേരും കൂടി എന്നെ തള്ളിയും വലിച്ചും കടയുടെ മുന്നിലേക്ക് എത്തിച്ചു.

ഒന്നുകൂടെ അവന്മാരുടെ നേരെ നിന്ന് അവുതാ പറയാൻ നോക്കിയെങ്കിലും നടന്നില്ല. അവസാനം വേറെ വഴിയൊന്നുമില്ലെന്ന സത്യം മനസ്സിലാക്കി. എന്നാപ്പിന്നെ ഒറ്റ മൈൻഡ്!! അല്ലപിന്നെ😤!!

കണ്ണ് രണ്ടും ഇറുക്കിയടച്ച് നെഞ്ചിൽ കൈവച്ചു ഒരു  ദീർഘശ്വാസം ആഞ്ഞുവലിച്ചു. കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് എന്റെ കാട്ടിക്കൂട്ടൽ കണ്ട് ചിരി അടക്കാൻ പാടുപെട്ട്  thumbs up umm കാണിച് നിക്കുന്ന അമലും വിഷ്ണുവും.

ആഹാ പൊളി!!

“അങ്ങോട്ട് ചെല്ല് അളിയാ അല്ലേൽ അവൾ  അവളുടെ പാട്ടിനു പോവും.” വിഷ്ണു

💬 Comments

View all comments