0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22497

വക ഒരു ഓര്മിപ്പിക്കൽ കൂടി വന്നു.

“ആടാ നിന്ന് lag ആക്കാതെ അങ്ങ് ചെല്ലാൻ നോക്ക്.” അമലും കൂടെ ഒന്ന് താങ്ങി.

പിന്നെ ഒന്നും നോക്കിയില്ല നിന്ന നിൽപ്പിൽ 180° കറങ്ങി നേരെ നോക്കിയതും കണ്ടു;

ആ രണ്ടു കരിമഷി കണ്ണുകളെ. വാലിട്ടു എഴുതിയ ആ കണ്ണുകൾ എനിക്ക് എന്നും ഒരു വീക്നെസ് ആയിരിന്നു.

ദിവസവും കാണുന്ന അതേ സ്കൂൾ യൂണിഫോം.

അതേ മുഖം.

അതേ ചിരി.

പക്ഷേ എന്തുകൊണ്ടോ അന്നേരം അവൾ എനിക്ക് മുമ്പത്തേക്കാൾ സുന്ദരിയായി തോന്നി.

രണ്ടു വശത്തേക്കും പിന്നിയിട്ടിരുന്ന അവളുടെ കാർക്കൂന്തൽ എന്റെ ശ്രദ്ധ മുഴുവൻ കവർന്നെടുത്തു.

വൈകുന്നേരമായതുകൊണ്ട് ആ പിന്നിക്കെട്ട് അല്പം അഴിഞ്ഞുതുടങ്ങിയിരുന്നു.

കാറ്റിനൊപ്പം പാറിക്കളിക്കുന്ന മുടിയിഴകൾ മുഖത്തിനുചുറ്റും നൃത്തം ചെയ്യുന്നത് നോക്കി ഞാൻ അറിയാതെ നിന്നുപോയി.

ആ നിമിഷം...

ചുറ്റുമുള്ള ശബ്ദങ്ങളൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല.

അവളെ മാത്രം.

അവളുടെ ആ അഴക് നോക്കി ഞാൻ ഒരു ശിലയെപോലെ നിന്നുപോയി.

എന്റെ ലോകം മുഴുവൻ ആ കരിമഷിക്കണ്ണുകളിലും കാറ്റിൽ പാറിക്കളിക്കുന്ന മുടിയിഴകളിലും ഒതുങ്ങിയിരുന്നു.

പുറത്ത് പെട്ടെന്ന് ഒരു തള്ള് കിട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരികെ വന്നത്.

അമൽ.

അല്ലാതെപിന്നാര്!

പ്രതീക്ഷിക്കാതെ കിട്ടിയ തള്ളായതുകൊണ്ട് എന്റെ ബാലൻസ് തെറ്റി.

എങ്ങനെയോ വീഴാതെ കാലുകുത്തി നിന്നു.

നേരെ നോക്കിയപ്പോൾ കാണുന്നത് സംശയഭാവത്തിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന അവളെയാണ്.

എന്റെ പരാക്രമം കണ്ടതും അവളുടെ കൂട്ടുകാരികൾ വായ് പൊത്തി ചിരിയടക്കാൻ തുടങ്ങിയിരുന്നു.

കാര്യം ഞാൻ അവളുടെ പിറകെ നടക്കുവാണെന്ന് അവൾ ഒഴികെ സ്കൂളിൽ എല്ലാവർക്കും അറിയാം.

ഇനി അറിഞ്ഞിട്ടും അറിയാത്തതുപോലെ അഭിനയിക്കുന്നതാണോ? അറിഞ്ഞൂട...

ഞാൻ ഒരു വളിച്ച ചിരി പാസാക്കി.

അവൾ പുരികങ്ങൾ രണ്ടും ഉയർത്തി.

"ഹും?"

ഒരു ചോദ്യചിഹ്നം പോലെ തല ചെരിച്ചുകൊണ്ട് അവൾ നോക്കി.

അത്രയും നേരം എന്റെ ഉള്ളിൽ കെട്ടിപ്പൊക്കിയിരുന്ന ആത്മവിശ്വാസത്തിന്റെ അവസാനത്തെ കണിക പോലും ആ

💬 Comments

View all comments