Chapter Title : കാർത്തികേയം 2 [Oruthan]
നോട്ടത്തിൽ അലിഞ്ഞുപോയി.
ഹൃദയം നെഞ്ചിനുള്ളിൽ ഡ്രം കൊട്ടാൻ തുടങ്ങി.
എന്തോ പറയണം.
പറയാൻ വേണ്ട വാക്കുകൾ എല്ലാം മനസ്സിലുണ്ട്.
പക്ഷേ...
വായ തുറക്കാൻ മാത്രം പറ്റുന്നില്ല.
"എന്താ?"
അവൾ വീണ്ടും ചോദിച്ചു.
ഞാൻ അവളെ നോക്കി.
പിന്നെ അവളുടെ കണ്ണുകളെ.
വീണ്ടും അവളെ.
അവസാനം എന്റെ തലയിൽ വന്നത് ഒരേയൊരു ചിന്ത മാത്രം.
'ശ്ശേ... ഇന്നും പറ്റില്ലെന്ന് തോന്നുന്നു😭’
"എടീ, നിന്റെ Maths നോട്ട്‌ബുക്ക് ഒന്ന് തരാവോ? ഞാൻ അത് എഴുതാൻ വിട്ടുപോയി."
വായിൽ വന്നത് ഞാൻ അങ്ങ് കാച്ചിവിട്ടു.
ഞങ്ങൾ രണ്ടു കൂട്ടർക്കും മാത്‍സ് എടുക്കുന്നെ ലത മിസ്സ് തന്നെ ആണ്. അതോണ്ട് നോട്ടിസ് ഒക്കെ ഏതാണ്ട് ഒരുപോലെ ആയിരിക്കും. ഇതുംപറഞ് ഇവളുടെ നോട്ട് ഇടക്ക് മടിക്കുന്നത് എനിക്ക് ശീലം ആയിരുന്നു.
"ക്ലാസ്സിൽ കിടന്ന് ഉറങ്ങിയാൽ അങ്ങനെയൊക്കെ പറ്റും."
അവളുടെ തൊട്ടടുത്ത് നിന്നിരുന്ന താരയാണ് അത് പറഞ്ഞത്.
താര...
അവളുടെ ബെസ്റ്റ് ഫ്രണ്ടും എന്റെ ക്ലാസ്സ്മേറ്റും.
ഇന്ന് ലത മിസ്സിന്റെ കയ്യിൽ നിന്ന് എനിക്ക് കിട്ടിയ പൊങ്കാലയുടെ ലൈവ് ടെലികാസ്റ്റ് കണ്ടവളും അവൾ തന്നെയായിരുന്നു.
പുല്ല്...
വല്ല ഇംഗ്ലീഷോ ഹിന്ദിയോ ചോദിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും തട്ടി വിടാമായിരുന്നു.
പറയാൻ വന്ന കൗണ്ടർ ഞാൻ അപ്പാടെ വിഴുങ്ങി. എന്തോ, ഇവളുടെ മുന്നിൽ തറയാവാൻ ഞാൻ മുതിർന്നില്ല.
താരയെ ഒന്ന് ദഹിപ്പിക്കുന്ന നോട്ടം നോക്കിയിട്ട് ഞാൻ വീണ്ടും അവളുടെ നേരെ തിരിഞ്ഞു.
ചെറുതായി ചിരിച്ചുകൊണ്ട് അവൾ ബാഗിൽ നിന്ന് നോട്ട്‌ബുക്ക് എടുത്ത് എന്റെ നേരെ നീട്ടി.
ഞാനും അത് വാങ്ങാൻ കൈ നീട്ടി.
പക്ഷേ...
എന്തോ ഓർത്തതുപോലെ അവൾ പെട്ടെന്ന് നോട്ട് പിടിച്ച കൈ പിന്നോട്ട് വലിച്ചു.
ഞാൻ സംശയത്തോടെ അവളെ നോക്കി.
“അല്ല…”
"ഇന്നലെ ഇവിടെ എന്തായിരുന്നു പ്രശ്നം?"
"ങേ?"
"ഞങ്ങൾ പോകുമ്പോ ഇവിടെ നല്ല ആൾക്കൂട്ടം ഉണ്ടായിരുന്നു."
അവൾ റോഡരികിലേക്കൊന്ന് കണ്ണോടിച്ചു.
"ആൾക്കൂട്ടത്തിന്റെ
💬 Comments
View all comments