Chapter Title : കാർത്തികേയം 2 [Oruthan]
ഇടയിൽ നിന്നെയും കണ്ടല്ലോ."
"ഓ... അതോ."
ഇന്നലത്തെ ബഹളം ഓർത്തതും അറിയാതെ ഞാൻ ചുമൽ കുലുക്കി.
“അത് വെല്ല്യ scene ഒന്നും ഇല്ലാ.plusone പിള്ളേർ രണ്ടെണ്ണം അടികൂടിയതാ.”
“നീ എന്തിനാ അതിലൊക്കെ തല കൊണ്ടിടുന്നെ”
കയ്യ് രണ്ടും അരക്ക് കുത്തി ദേഷ്യഭാവത്തിൽ എന്നെ ചോദ്യം ചെയ്യുന്നവളെ ഒരു നോക്ക് നോക്കി നിന്നു പോയി.
"എടി..."
"അവന്മാർ രണ്ടും ജൂനിയർ ഫുട്ബോൾ ടീമിലെയാ."
"ഞാൻ ടീം ക്യാപ്റ്റനും."
"അപ്പൊ പ്രശ്നമുണ്ടെന്ന് അറിഞ്ഞിട്ട് ഞാൻ നോക്കി നിക്കണോ?"
അവളോ കുറച്ചുനേരം ഒന്നും പറയാതെ എന്നെത്തന്നെ നോക്കി നിന്നു.
പിന്നെ പതിയെ തല കുലുക്കി.
“നീ എന്തേലും കാണിക്ക്,അല്ലെങ്കിലും എന്റെ വാക്കിന് നിനക്ക് പണ്ടേ ഒരു വിലയും ഇല്ലാലോ”
ശബ്ദം വളരെ പതിഞ്ഞതായിരുന്നു.
പക്ഷേ അത് വ്യക്തമായി കേട്ടു.
ഒരു നിമിഷം ഞാൻ മിണ്ടാതെ നിന്നുപോയി.
അതൊരു വെറുമൊരു പരാതിയായിരുന്നില്ല.
കളിയാക്കി പറഞ്ഞതുമല്ല.
എപ്പോഴോ ഞങ്ങൾക്കിടയിൽ സ്വാഭാവികമായിരുന്ന എന്തോ ഒന്ന് നഷ്ടമായതിന്റെ ചെറിയൊരു പരിഭവം ആ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ തമ്മിൽ സംസാരിക്കാൻ പോലും ഓരോ കാരണങ്ങൾ കണ്ടെത്തേണ്ട അവസ്ഥയാണ്.
"അങ്ങനെ ഒന്നുമില്ല."
ഞാൻ അറിയാതെ പറഞ്ഞു.
അവൾ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.
വിശ്വസിച്ചെന്നോ അല്ലെന്നോ മനസ്സിലാകാത്തൊരു മൂളൽ.
പിന്നെ കയ്യിലിരുന്ന നോട്ട് എന്റെ നേരെ നീട്ടി.
"ഇന്നാ..."
ഞാൻ നോട്ട് വാങ്ങി.
വിരലുകൾ ഒരു നിമിഷം തമ്മിൽ തട്ടിയോ ഇല്ലയോ എന്നുപോലും ഉറപ്പില്ല.
പക്ഷേ...
എന്തോ പറയാൻ ബാക്കിയുണ്ടെന്ന തോന്നൽ മാത്രം അവിടെ അവശേഷിച്ചു.
പെട്ടെന്ന് “ചേച്ചീ….”ന്നും വിളിച്ചോണ്ട് ഒരു കുരുപ്പ് ഞങ്ങളുടെ ഇടയിലേക്ക് ഓടിക്കേറി.
പെട്ടെന്നായതുകൊണ്ട് അവൾ ചെറുതായൊന്നു ഞെട്ടി. പക്ഷെ കയ്യിൽ ഒരു ഡയറിമിൽക്ക് ഉം പിടിച്ചോണ്ട് ഓടിവരുന്ന കാവ്യയെ കണ്ടതും അവളുടെ മുഖമൊന്ന് തെളിഞ്ഞു.
കുരുപ്പ് കള്ളച്ചിരുയോടെ വന്ന് എന്റെ പള്ളക്കൊരു കുത്തും വെച്ചുതന്നിട്ട് അവളുടെ കയ്യിൽ
💬 Comments
View all comments