0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22500

പോയി തൂങ്ങി.

"ഇവിടെ ഉണ്ടായിരുന്നോ നീ?"

"കുറച്ചു നേരമായി."

കാവ്യ കിതച്ചുകൊണ്ട് പറഞ്ഞു.

"ഞാൻ ഗിരിയേട്ടന്റെ കടേൽ നിക്കുവാരുന്നു."

അത് പറഞ്ഞ് അവൾ കൈയിലിരുന്ന Dairy Milk പൊക്കിക്കാണിച്ചു.

"അമലേട്ടൻ മേടിച്ചു തന്നതാ."

"അമലോ?"

താര സംശയത്തോടെ ചോദിച്ചു.

(റോക്കോർഡ് എഴുതിക്കൊടുത്തതിന് മച്ചാന് താരക്ക് 2 ഡയറി മിൽക്ക് കടം ഒണ്ട്.)

"ആ."

കാവ്യ തലയാട്ടി.

"ഇന്നലെ ബെറ്റ് തോറ്റില്ലേ."

അത് കേട്ടതും എനിക്ക് ചിരി വന്നു.

കടയിൽ നിന്ന് കുറച്ചകലെ നിന്നിരുന്ന അമലിനെ നോക്കിയപ്പോൾ അവൻ മുഖം തിരിച്ചു കളഞ്ഞു.

എനിക്കുവേണ്ടി ആ തെണ്ടിയോട് കണക്ക് തീർത്തുവന്ന കുരുപ്പിനെ നോക്കിയപ്പോൾ മനസ്സിന് ഒരു പ്രത്യേക സുഖം തോന്നി.

ഇന്നാ..."

കാവ്യ അതിനിടെ Dairy Milk ന്റെ പാക്കറ്റ് പൊട്ടിച്ച് വലിയൊരു കഷ്ണം ഒടിച്ചെടുത്ത് അവളുടെ നേരെ നീട്ടിയിരുന്നു.

അത് കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.

"എനിക്കോ?"

"ആ."

കാവ്യ തലയാട്ടി.

"ചേച്ചിക്ക് ഇതിഷ്ട്ടല്ലേ..."

"ഇത്രേം വലുതോ?"

ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.

"അതെ."

കാവ്യ വീണ്ടും തലയാട്ടി.

അവസാനം അവളും ചിരിച്ചുകൊണ്ട് അത് വാങ്ങി.

അത് കണ്ടതും താര എങ്ങനെയാ വെറുതെ ഇരിക്കുന്നത്.

"എന്നാ എനിക്കും താ."

കൈ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

"ഇല്ല."

കാവ്യ ഒറ്റയടിക്ക് വിധി പ്രസ്താവിച്ചു.

"എന്താ ഇല്ലാത്തെ?"

"ഇല്ലാന്ന്."

"അത് എന്ത് ന്യായം?"

"അതാണ് എന്റെ ന്യായം."

കാവ്യ ഒരു കൂസലുമില്ലാതെ പറഞ്ഞു.

പക്ഷേ താര വിടുന്ന മട്ടില്ല.

അഞ്ചാറ് സെക്കൻഡ് സ്വന്തം കേസ് വാദിച്ച ശേഷം അവസാനം കാവ്യ മനസ്സില്ലാമനസ്സോടെ ഒരു കഷ്ണം ഒടിച്ച് അവൾക്കും കൊടുത്തു.

"ഹാ... ഇപ്പൊ ശെരിയായി."

താര വിജയഭാവത്തിൽ പറഞ്ഞു.

ഞാൻ ഇതെല്ലാം കണ്ട് ചിരിച്ചുനിന്നു.

"എന്നാ എനിക്കും താ."

ഞാനും കൈ നീട്ടി.

കാവ്യ ആദ്യം എന്റെ മുഖത്തേക്ക് നോക്കി.

പിന്നെ ചോക്ലേറ്റിലേക്ക്.

വീണ്ടും എന്റെ മുഖത്തേക്ക്.

💬 Comments

View all comments