Chapter Title : കാർത്തികേയം 2 [Oruthan]
അതിന് ശേഷം വളരെ ഗൗരവത്തോടെ നഖം കൊണ്ട് ഒരു കുഞ്ഞു കഷ്ണം മാത്രം പൊട്ടിച്ചെടുത്തു എന്റെ കൈയിൽ വെച്ചു.
ഒരു ഉറുമ്പിന് പോലും മതിയാവുമോ എന്ന് സംശയമുള്ള അത്രേം ചെറിയ കഷ്ണം.
ഞാൻ കൈയിലിരുന്നത് ഒന്ന് നോക്കി.
പിന്നെ അവളെയും.
"ഇതെന്നാ?"
"ചോക്ലേറ്റ്."
"അത് എനിക്കും അറിയാം."
"എനിക്ക് ഇത്ര ചെറുതോ?"
അത് കേട്ടതും കാവ്യ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു.
"അത് ഏട്ടൻ ചേച്ചിയോട് എപ്പോഴും പിണങ്ങി നടക്കുന്നതുകൊണ്ടാ."
ഒരു നിമിഷം അവിടെ നിശ്ശബ്ദതയായി.
പിന്നെ താര പൊട്ടിച്ചിരിച്ചു.
അവളും ചിരി ഒളിപ്പിക്കാൻ പാടുപെട്ടു.
ഞാനോ...
കയ്യിലിരുന്ന ആ ചോക്ലേറ്റിന്റെ അവശിഷ്ടവും പിടിച്ച് അനിയത്തിയെ നോക്കി നിന്നു.
"ഞാൻ എപ്പോഴാ പിണങ്ങിയേ?"
"പിണങ്ങും."
കാവ്യ ഉറപ്പിച്ചു പറഞ്ഞു.
"പണ്ട് ചേച്ചിയുടെ അടുത്ത് തന്നെയായിരുന്നു."
"ഇപ്പൊ കണ്ടാൽ രണ്ടാളും രണ്ടുവഴിക്കാ."
കാവ്യ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ അവളുടെ നേരെ നോക്കി.
അവളും എന്നെത്തന്നെ നോക്കുകയായിരുന്നു.
ഒരു നിമിഷം...
ആരും ഒന്നും പറഞ്ഞില്ല.
താരയുടെ മുഖത്തെ ചിരിയും പതിയെ മങ്ങി.
കാവ്യ പോലും എന്തോ പറഞ്ഞിട്ട് നിശ്ശബ്ദയായി.
എന്തോ ഒരു വിചിത്രമായ നിശ്ശബ്ദത ഞങ്ങൾക്കിടയിൽ വന്ന് നിന്നു.
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആ പഴയ കരിമഷിക്കണ്ണുകൾ.
വർഷങ്ങളായി കാണുന്ന അതേ കണ്ണുകൾ.
പക്ഷേ അന്നേരം അവയിൽ പതിവിലും കൂടുതൽ ചോദ്യങ്ങൾ ഉള്ളതുപോലെ തോന്നി.
'എന്താ പറ്റിയെ നിനക്ക്?'
എന്ന് ചോദിക്കുന്നതുപോലെയും...
'എപ്പോഴാ നമ്മൾ ഇങ്ങനെ ആയേ?'
എന്ന് പരാതിപ്പെടുന്നതുപോലെയും...
എനിക്ക് തോന്നി.
അവളും നോട്ടം മാറ്റിയില്ല.
ഞാനും.
പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും...
അവയിൽ ഒന്നുപോലും വാക്കുകളായി പുറത്തുവന്നില്ല.
പക്ഷേ ആ പത്ത് സെക്കൻഡിൽ...
ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചുപോയതുപോലെ തോന്നി.
"എടി..."
അവസാനം താരയാണ് ആ നിശ്ശബ്ദത പൊളിച്ചത്.
"സമയം കുറേ ആയല്ലോ."
“പോകണ്ടേ”
അവൾ ഒന്ന് ഞെട്ടിയപോലെ
💬 Comments
View all comments