0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22502

കണ്ണ് മാറ്റി.

"ആ..."

പതിയെ മൂളിക്കൊണ്ട് അവൾ ബാഗിന്റെ വള്ളി ശരിയാക്കി.

പിന്നെ കാവ്യയുടെ കവിളിൽ ഒന്ന് തട്ടി.

"പോട്ടേ കുരുപ്പേ."

"ബൈ ചേച്ചി."

കാവ്യ ഉടനെ കൈവീശി.

അവൾ ചെറുതായി ചിരിച്ചു.

അതിനുശേഷം...

ഒരു നിമിഷം കൂടി എന്റെ നേരെ നോക്കിനിന്ന ശേഷം താരയുടെ കൂടെ നടന്നു.

ഞാനോ...

അവൾ അകലുന്നതും നോക്കി അവിടെത്തന്നെ നിന്നു.

കയ്യിലിരുന്ന ചോക്ലേറ്റിന്റെ ആ കുഞ്ഞു കഷ്ണം പോലും കഴിക്കാൻ മറന്ന്.

“ഏട്ടനെതിനാ ചേച്ചിയോട് എപ്പോളും വഴക്കിടുന്നെ..? ചേച്ചി പാവല്ലേ..”

പതിയെ കാഴ്ച്ചയിൽ നിന്നും നടന്ന് മറയുന്നവളെ നോക്കിക്കൊണ്ട് നിഷ്കളങ്കമായി കാവ്യ ചോദിച്ചു.

എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം എനിക്കും അറിയില്ലായിരുന്നു.

അവസാനം അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊടുത്തു.

"വല്യ ആളായല്ലോ."

“ങ്‌ഹും, ഏട്ടാ..”

“നിന്നു കൊഞ്ചാതെ വാ ഇങ്ങോട്ട്”

അവളേം വലിച്ചോണ്ട് തിരികെ കടയിലോട്ട് കേറി.

“എന്തായി അളിയാ”

“കല്യാണം ഉറപ്പിച്ചോ..?”

കേറിയപാടെ അമൽ തുടങ്ങി.

"പോടാ."

ഞാൻ അവന്റെ തോളിൽ ഒന്ന് ഇടിച്ചു.

"അല്ലേൽ engagement കഴിഞ്ഞോ?"

ഇത്തവണ വിഷ്ണുവും കൂടെ കൂടി.

"രണ്ടും കൂടെ മേടിക്കും."

ഞാൻ ഭീഷണിപ്പെടുത്തി.

“അതേയ്, എന്റെ ഏട്ടനെ ഞാൻ പെണ്ണുകെട്ടിച്ചോളാം.”

കാവ്യ അവന്മാരുടെ നേരെ തിരിഞ്ഞ് പ്രഖ്യാപിച്ചു.

"നീ തന്നെ കെട്ടിക്കേണ്ടി വരും...."

അമൽ ഗൗരവത്തിൽ തലയാട്ടി.

"കാരണം ഇവനെക്കൊണ്ട് ഒറ്റയ്ക്ക് നടക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല."

"അമലേട്ടാ..."

കാവ്യ കണ്ണുരുട്ടി.

ഇനിയും പറഞ്ഞാൽ കുരുപ്പിന്റെ കയ്യിന്ന് കിട്ടുവെന്ന് ഉറപ്പുള്ളൊണ്ട് അവൻ തല്ക്കാലം നിർത്തി.

"എന്നാ ഞങ്ങൾ ഇറങ്ങുവാ."

ഞാൻ കാവ്യയുടെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

ഗിരിയേട്ടനോടും അവന്മാരോടും സലാം പറഞ്ഞു ഇറങ്ങി.

കടയിൽ നിന്ന് ഇറങ്ങി കുറച്ചുദൂരം നടന്നിട്ടും കാവ്യയുടെ വർത്തമാനം തീർന്നിരുന്നില്ല.

സ്കൂളിലെ വിശേഷങ്ങൾ...

ക്ലാസ്സിലെ വഴക്കുകൾ...

ടീച്ചർമാരുടെ പുതിയ നിയമങ്ങൾ...

അങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവൾ എന്റെ കൂടെ

💬 Comments

View all comments