0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22507

പിരിമുറുക്കം മൊത്തം അവന്റെ ചെവിയിൽ തീർക്കുവായിരുന്നു അവൾ.

"അയ്യോ... ഏച്ചി... വിട് വിട്..."

അവൻ ചെവി വിടുവിക്കാൻ നോക്കി.

"സോറി!"

"നോക്കി നടക്കണ്ടേ?"

"ഞാൻ കണ്ടില്ല."

അവൾ വീണ്ടും ചെവി ഒന്ന് തിരിച്ചു.

"കണ്ടിരുന്നെങ്കിൽ നേരെ വന്ന് ഇടിക്കുവോ?"

"ആഹ്... ഏച്ചി..."

അപ്പോഴേക്കും പിന്നിൽ നിന്ന് കാവ്യ ഓടിയെത്തി.

"ഗൗരിയേച്ചി!"

അവൾ നേരെ ഗൗരിയുടെ അടുത്തെത്തി.

"വീണോ?"

"കയ്യ് മുറിഞ്ഞോ?"

"കാലിന് വേദനയുണ്ടോ?"

ഒറ്റ ശ്വാസത്തിൽ മൂന്ന് ചോദ്യങ്ങൾ.

ഗൗരിയുടെ കൈ അപ്പോഴേക്കും അവന്റെ ചെവിയിൽ നിന്ന് വിട്ടിരുന്നു.

"ഒന്നുമില്ല കുരുപ്പേ."

അവൾ ചിരിച്ചു.

"നിന്റെ ഏട്ടനാ വന്ന് ഇടിച്ചേ."

"ആ അത് ഞാനും കണ്ടു."

കാവ്യ വളരെ ഗൗരവത്തിൽ പറഞ്ഞു.

പിന്നെ ഗൗരിയെ ഒന്ന് തിരിച്ചു നോക്കി.

"ഉറപ്പായിട്ടും ഒന്നും പറ്റിയില്ലല്ലോ?"

"ഇല്ല."

"വേദനയും ഇല്ലേ?"

"ഇല്ലെന്ന് പറഞ്ഞില്ലേ."

അപ്പോഴാണ് കാവ്യയ്ക്ക് സമാധാനമായത്.

അത് കണ്ടതും ചെവിയും തിരുമ്മി നിന്നവന്റെ നെറ്റി ചുളിഞ്ഞു.

"ഡി..."

രണ്ടും അവന്റെ നേരെ നോക്കി.

"ഞാൻ ഒരുത്തൻ ഇവിടെ നിപ്പിണ്ട് എന്നേം കൂടി ഒന്ന് നോക്കാം.”

“അവിടെ തന്നെ നിന്നോ. സ്വയം വരുത്തി വെച്ചതല്ലേ.”

കാവ്യ കയ്യൊഴിഞ്ഞു.

“ആഹ്ഹ് വന്നവനും നിന്നവനും ഒന്നായപ്പോൾ എന്നെ അങ്ങ് വില്ലൻ ആക്കിയല്ലേ…”

“മതി മതി വരുന്നേൽ വായോ ഞാൻ വീട്ടിലേക്ക് പോകുവാ”

അതുംപറഞ്ഞ ഗൗരി മുന്നിൽ കേറി നടന്നു.

“ചേച്ചീ ഞാനും വരുന്നു…”

അവളുടെ കൂടെ കൂടിയ കാവ്യ ഒരുനിമിഷം ഒന്ന് സ്റ്റക്ക് ആയി നിന്നു.

“എന്താടി”

ഗൗരിയുടെ ചോദ്യം വകവെക്കാതെ ഒറ്റ കുതിപ്പിന് കാർത്തിടെ കയ്യിൽ നിന്നും ബാക്കി വന്ന ഡയറി മിൽക്കും തിരിച്ചു വാങ്ങി ഒറ്റ ഓട്ടമായിരുന്നു. പ്രതീക്ഷിക്കാത്ത ചെയ്തായതിനാൽ അവന് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അവൾ തിരികെ ഗൗരിയുടെ കരവലയത്തിനുള്ളിൽ തിരിച്ചു കയറിയിരുന്നു.

“കള്ളിപ്പെണ്ണേ...!”

അവന്റെ വിളി കേട്ട് ചിരിച്ചുകൊണ്ട് തന്നെ കാവ്യ

💬 Comments

View all comments