Chapter Title : കാർത്തികേയം 2 [Oruthan]
വീണ്ടും ഗൗരിയുടെ കയ്യിൽ തൂങ്ങി.
“വാ... ഇനി പോകാം.”
ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ ചോക്ലേറ്റിന്റെ ഒരു കക്ഷണം കടിച്ചുകൊണ്ട് അവൾ പറഞ്ഞു.
കാർത്തി അവളെ നോക്കി തലകുലുക്കി.
“നിന്നെ ഞാൻ വീട്ടിൽ ചെന്നിട്ട് എടുത്തോളാം.”
അതിനുള്ള മറുപടിയെന്നോണം കാവ്യ നാക്ക് നീട്ടി കാണിച്ചതും ഗൗരിക്ക് ചിരിയടക്കാനായില്ല.
അത്രയും നേരം മനസ്സിൽ കിടന്നു പുകഞ്ഞ എല്ലാ കാര്യവും ആ ചിരിയോടെ തന്നെ അലിഞ്ഞുതീർന്നു.
തന്റെ കയ്യിൽ തൂങ്ങി കിടക്കുന്ന കുരുപ്പിനെയും ഒരു നിമിഷം പിണക്കം ഭാവിച്ചു നിന്നവനെയും വാരിയെടുത്തുകൊണ്ടവൾ വീട്ടിലേക്ക് നടന്നു.
…
എന്നാൽ അവരറിയാതെ രണ്ടു കണ്ണുകൾ ഇപ്പോളും അവരുടെ മേൽ ഉണ്ടായിരുന്നു.
റോഡിന്റെ മറുവശത്ത്...
തലയിലേക്ക് താഴ്ത്തിയിട്ടിരുന്ന കറുത്ത ക്യാപ്പിനടിയിൽ നിന്ന് അവൻ അവരെ തന്നെ നോക്കി നിന്നു.
ഗൗരിയും കാർത്തിയും കാവ്യയും കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൻ അനങ്ങിയില്ല.
അവർ അവസാന വളവും കടന്ന് കണ്ണിൽ നിന്ന് മറഞ്ഞതും അവൻ മെല്ലെ നിവർന്നു.
ഒരിക്കൽക്കൂടി അവർ പോയ ദിശയിലേക്ക് നോക്കി.
എന്തോ മനസ്സിൽ കണക്കുകൂട്ടുന്നതുപോലെ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു.
പിന്നെ...
ചുണ്ടിന്റെ കോണിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.
തൊട്ടരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് സമീപത്തേക്ക് നടന്ന്, ക്യാപ്പ് ഒന്ന് നേരെയാക്കി.
"ട്ര്ര്..."
എഞ്ചിൻ പതിയെ മുരണ്ടുണർന്നു.
അടുത്ത നിമിഷം ബൈക്ക് മെല്ലെ റോഡിലേക്കിറങ്ങി.
നിമിഷങ്ങൾക്കകം നഗരത്തിന്റെ തിരക്കിൽ അലിഞ്ഞ്...
അവനും കാഴ്ചയിൽ നിന്ന് മറഞ്ഞു.
💬 Comments
View all comments