0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22490

തറവാടിന്റെ പല മുഖങ്ങളും ഓർമ്മയിൽ മങ്ങിയിട്ടും...

മുത്തശ്ശന്റെ ആ പച്ചക്കണ്ണുകൾ മാത്രം ഇന്നും മനസ്സിൽ അതേ വ്യക്തതയോടെ നിൽക്കുന്നത്.

അവയെ ഓർക്കുമ്പോൾ പോലും കാർത്തിക്ക് ആദ്യം മനസ്സിൽ വരുന്നത് ഒരു മുഖമല്ല.

സുരക്ഷിതത്വത്തിന്റെ ഒരു തോന്നലാണ്.

ലോകം മുഴുവൻ എതിരായി നിന്നാലും തന്റെ വാക്ക് കേൾക്കാൻ ഒരാൾ അവിടെയുണ്ടെന്ന ഉറപ്പ്.

പിന്നെ...

അടുക്കളയിൽ നിന്ന് എന്തോ വിളിച്ചുപറയുന്ന മുത്തശ്ശി.

മുറ്റത്തുകൂടെ ഗൗരവത്തിൽ നടന്നു പോകുന്ന വല്യച്ഛൻ.

അദ്ദേഹത്തെ കാണുമ്പോൾ അറിയാതെ ഒന്ന് ഒതുങ്ങിനിൽക്കുന്ന കുട്ടിക്കാലത്തെ കാർത്തി.

അതേ സമയം എല്ലാവരോടും ഒരേ സ്വാതന്ത്ര്യത്തിൽ സംസാരിക്കുന്ന വല്യമ്മ.

എപ്പോഴും എന്തെങ്കിലും ജോലിത്തിരക്കിൽ ഓടിനടക്കുന്ന അമ്മ.

അമ്മയുടെ പുറകിൽ നിന്ന് സഹായിക്കുന്ന ഇളയമ്മ.

വയലിലോ തോട്ടത്തിലോ എവിടെയെങ്കിലും കണ്ടുമുട്ടുന്ന ഇളയച്ഛൻ.

ജോലിക്ക് പോയിരുന്നതിനാൽ അച്ഛൻ പലപ്പോഴും വീട്ടിൽ കാണത്തില്ലായിരുന്നു.

പിന്നെ...

നകുലൻ ചേട്ടൻ.

തറവാട്ടിലെ കുട്ടികൾക്കിടയിലെ നേതാവ്.

മരത്തിൽ കയറാനും...

കുളത്തിൽ ചാടാനും...

പുതിയ കുസൃതികൾ ഒപ്പിക്കാനും...

എന്തിനും ഏതിനും മുന്നിൽ നിൽക്കുന്നത് അവനായിരുന്നു.

ചേട്ടൻ ചെയ്യുന്നത് നോക്കിനിന്ന് അതുപോലെ ചെയ്യാൻ ശ്രമിച്ച കാലമുണ്ടായിരുന്നു കാർത്തിക്ക്.

ഒരുപക്ഷേ...

ചേട്ടനെ പോലെ ആകണമെന്ന് പോലും പലപ്പോഴും ആഗ്രഹിച്ചിരുന്നു.

അതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു.

മുത്തശ്ശന്റെ ആ പച്ചക്കണ്ണുകൾ.

പൂർണമായല്ലെങ്കിലും...

അതിന്റെ ഒരു നേർത്ത അടയാളം നാകുലേട്ടനും കിട്ടിയിരുന്നു.

മുത്തശ്ശന്റെ കണ്ണുകൾ പോലെ ആദ്യകാഴ്ചയിൽ തന്നെ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല.

സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു നേർത്ത ഇളം പച്ചനിറം.

എന്നിട്ടും ഓരോ തവണ അത് കാണുമ്പോഴും കാർത്തിക്ക് ഒരു അത്ഭുതമായിരുന്നു.

കാരണം തറവാട്ടിൽ മുത്തശ്ശന് ശേഷം അങ്ങനെ കണ്ണുകളുള്ള ഒരേയൊരു മനുഷ്യൻ നകുലേട്ടനായിരുന്നു.

അതിനപ്പുറം...

നിവേദ്യ ചേച്ചി.

നകുലേട്ടന്റെ പിന്നാലെ എപ്പോഴും കാണുന്ന മുഖം.

വീട്ടിലെ കുട്ടികൾ തമ്മിലുള്ള വഴക്കുകളിൽ പലപ്പോഴും വിധികർത്താവായി മാറുന്ന ആളും അവൾ തന്നെ.

മീനു...

അപ്പോൾ കാവ്യയുടെ അതേ പ്രായം.

💬 Comments

View all comments