0%

Chapter Title : കാർത്തികേയം 4 [Oruthan]

Author : Oruthan Read All Parts 29.8K

ഇത്തവണ നല്ല ബലത്തിൽ അങ്ങ് വച്ച് കൊടുത്തു. അവന്റെ കണ്ണിന്നു കണ്ണുനീർ വന്നുകാണും, അമ്മാതിരി കുത്താണവൾ നെഞ്ചിൽ തന്നെ കൊടുത്തത്.

"നിന്നോട് പറഞ്ഞിട്ട് കാര്യല്ല." പാട്ടുപാവാട ഒതുക്കിവലിച്ചു ഒരുവിധം അങ്ങോട്ടെത്തിയ താര വന്ന അതെ സ്പീഡിൽ തിരിഞ്ഞു നടന്ന അനുവിനെ കണ്ട് നെടുവീർപ്പിട്ടു."ഈ പെണ്ണിനെക്കൊണ്ട് തോറ്റു.

മനുഷ്യൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് കേറിയില്ല, അപ്പോളേക്കും വന്നു, കുളിച് വേഷം മാറി വാ അമ്പലത്തിൽ പൂവാന്നുമ്പറഞ്.അവളുടെ മറ്റവന് നാളെ ടൂർണമെന്റ് ഒണ്ട് പോലും!!!അതിന് നെയ്യ്വിളക്ക് ക.."പറഞ്ഞു മുഴുവപ്പിക്കാൻ താരക്കായില്ല, അതിനു മുന്നേ അനു ഓടിവന്നവളുടെ വാ പൊത്തി.

ഒരു നിമിഷം നിശബ്ദമായ ആ ആൽത്തറയിൽ അടുത്ത നിമിഷം കൂട്ടച്ചിരി മുഴങ്ങി. കാർത്തിയാണേൽ കുന്തം വിഴുങ്ങിയ കണക്ക് മിഴിച്ചു നിൽപ്പുണ്ട്. അനുവിന് നാണം സഹിക്കുന്നില്ല, അവൾ താരയെ വലിച്ചിഴച്ചോണ്ട് എങ്ങനെയോ രക്ഷപെട്ടു.അമലും കണ്ണനുമെല്ലാം ചിരിയടക്കാൻ നന്നേ പാടുപെട്ടു.

"എന്റെ പൊന്നു കാർത്തിക്കുട്ടാ, നീ ഇനി നാളെ അടിപിടിക്കൊന്നും ഇറങ്ങേണ്ട, ഞങ്ങൾ എല്ലാം നോക്കിക്കോളാം. അല്ലേൽ ആ പോയ പെണ്ണിന്റെ ശാപം എന്റെ തലക്കിരിക്കും."

കണ്ണൻ ചിരിക്കിടയിൽ പറഞ്ഞൊപ്പിച്ചു.

കാർത്തി ഇപ്പോളും ആ ഒരങ്കലാപ്പിലാണ്.

അവന് അതിനൊന്നു തലയാട്ടിയതും എവിടുന്നോ കുമാരേട്ടൻ അങ്ങോട്ടെത്തി. "ഡാ കണ്ണാ നീയിവിടിരിക്കുവാണോ ഇങ്ങ് വാടാ പണി കൊറച്ചൂടെ ഒണ്ട്."

"എന്ന ശെരിടാ പിള്ളേരെ നിങ്ങൾ ധൈര്യമായിട്ട് പൊക്കോ ഞങ്ങൾ അങ്ങെത്തിക്കോളാം."കാർത്തിയുടെ പുറത്തൊന്നു തട്ടിക്കൊണ്ടു കണ്ണൻ പറഞ്ഞു.

"ഡേയ് ഇവന്റെ കിളി പോയി നിക്കുവാ ഇവനെ ഒന്ന് വീട്ടിൽ കൊണ്ടാക്കിയെരെ"

അമലിനെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞിട്ട് കണ്ണൻ അവന്റെ കാവിമുണ്ടും മടക്കികുത്തി കൂട്ടുകാരോടൊപ്പം നടന്നകന്നു.

"കൃഷ്ണവിലാസം

💬 Comments

View all comments