Chapter Title : കാർത്തികേയം 4 [Oruthan]
ഉണ്ടായെങ്കിലും സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ എന്ന നിലക്ക് തല്ക്കാലം ടൂർണമെന്റ് പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു.
അങ്ങനെ ഒരാഴ്ചത്തെ പ്രാക്ടീസ് തീർത്തിട്ട് നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു. ഇത്തവണ അടി പൊട്ടുവാണേൽ അതിന് തക്കതായ മറുപടി കൊടുക്കണമെന്ന് അവന് പണ്ടേ മനസ്സിൽ കുറിച്ചിട്ടിരുന്നു.അതാണ് കണ്ണൻ ചേട്ടനോട് കളി കാണാൻ വരാൻ നിർബന്ധം പിടിച്ചത്.പുള്ളി തന്നെയാണ് അമ്പലത്തിലേക്ക് വൈകീട്ട് വരാൻ വിളിച്ചുപറഞ്ഞത്.
അങ്ങനെ അവന്മാരോട് സംസാരിച്ചു നിൽക്കെയാണ് കൂട്ടത്തിലൊരുത്തൻ തോളിൽ തട്ടി അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് നോക്കാൻ ആംഗ്യം കാണിക്കുന്നത്.
ഒരാഴ്ച കാണാതിരുന്നിട്ടാണോ? അറിയില്ല!!
പക്ഷെ ആ വെള്ളനിറത്തിൽ ഇളംനീല പൂക്കളും, ഒരുവശത്തുകൂടെ വള്ളിപ്പടർപ്പുപോലെ പടർന്നുകയറിയ കരവിരുതും ചേർന്ന ആ ചുരിദാർ ധാരിയെ കണ്ടതും ആദ്യമായ് കാണുന്ന പോലെയവൻ നോക്കിനിന്നു...
അവനെ കണ്ടതും അവളുടെ മുഖവും ഒന്ന് തെളിഞ്ഞുവോ..?ഏതായാലും ആൾ നടത്തതിന്റെ വേഗത കൂട്ടിയിട്ടുണ്ട്. കൂടെയുള്ള താരയണേൽ പാട്ടുപാവാട ഒതുക്കി അനുവിന്റെ ഒപ്പമെത്താൻ പെടാപ്പാട് പെടുന്നുണ്ട്.
ഓടിപ്പിടിച്ചെത്തിയവൾ കയ്യിലെ പ്രസാദം അവന്റെ നെറുകെ ചാർത്താനാഞ്ഞതും അവന് നിഷേധർത്ഥം തല വെട്ടിച്ചു.ആശ്ചര്യത്തോടെ ചോദ്യഭാവേന തന്നെ നോക്കിയവളെ നോക്കി ഒരു ആക്കിയ ചിരി പാസ്സാക്കികൊണ്ടവൻ പറഞ്ഞു:
"പ്രാക്ടീസ് ഉണ്ടാർന്ന്. കുളിച്ചിട്ടില്ല."
"ഛെ വൃത്തികെട്ടതെ, കുളിക്കാതെയാണോ അമ്പലത്തിൽ കേറുന്നേ?"
നെറ്റി ചുളിച്ചുകൊണ്ടവൾ അവന്റെ നെഞ്ചിലൊന്ന് കുത്തി നോവിച്ചു. എന്നാൽ ആ കളിചിരികൾക്ക് അനു കണ്ണന്റെ മുഖം കാണേണ്ട താമസമെ ആയുസ്സുണ്ടായിരുന്നുള്ളു. കണ്ണൻ വയലൻസിൽ പിഎച്ച്ഡി എടുത്ത ആളായതോണ്ട് അവൾക്ക് അങ്ങേരെ തീരെ പിടിത്തമില്ല.കാർത്തിയോടും പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് അവനായിട്ട് അധികം കൂട്ടൊന്നും വേണ്ടന്ന്.
"ഓഹ് അപ്പോ നാളെ തല്ലുകൂടാൻ തുനിഞ്ഞിറങ്ങുവാണല്ലേ."നേരത്തെ തമാശക്ക് കുത്തിയ കുത്ത്
💬 Comments
View all comments