0%

Chapter Title : കാർത്തികേയം 4 [Oruthan]

Author : Oruthan Read All Parts 29.7K

ഉണ്ടെന്ന് തോന്നുന്നു,ഞാനും ഇടക്ക് ചോദിക്കാറുണ്ട് പക്ഷെ അവൾ അതിനെപ്പറ്റി ഒന്നും അങ്ങനെ പറയാറില്ല."നേരിട്ട് ചോദിക്കാനുള്ള മടികൊണ്ട് താര വഴി എന്തേലും വിവരം കിട്ടുമോന്നറിയാനുള്ള നീക്കാമായിരുന്നു അത്.എന്നായാലും കൊടുത്ത വാക്കിന് മാറ്റമില്ലെന്നവൻ മനസ്സിലുറപ്പിച്ചു.

പക്ഷെ വിധി മറ്റൊന്നായിരുന്നു. പ്ലസ് വൺ ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് വരുന്നത്. അന്ന് വേങ്ങൂർ സ്കൂളിലെ തലതെറിച്ച ചെറുക്കന്മാരുമായി ഒന്ന് കോർത്തു.

അടി ഒന്നും ഉണ്ടായില്ലെങ്കിലും പിള്ളേർ വേണ്ടാദീനം പറഞ്ഞുപരത്തി.വല്ലവനും പറഞ്ഞത് അപ്പാടെ വിഴുങ്ങിയവളെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചപ്പോളേക്കും ശിവരാത്രി ഉത്സവം ആയി. അന്ന് ആ എരണം കെട്ടവന്മാർ വന്ന് അടി പൊട്ടിച്ചു.

അതോടെ പൂർത്തിയായി.അവൾ നല്ലരീതിക്ക് അവോയ്ഡ് ചെയ്യാൻ തുടങ്ങി. കുറെ പുറകെ നടന്നെങ്കിലും കാര്യമൊന്നുമില്ലെന്ന് മനസ്സിലാക്കി ആ പരുപാടി നിർത്തി."എടാ വലിയ കുഴപ്പമൊന്നുമില്ല.

നീ അവളുടെ വാക്കിന് പുല്ലുവില കൽപ്പിക്കാത്തതിന്റെ കലിപ്പാണ് പതിയെ അടങ്ങിക്കോളും..."താരയുടെ ആ ഡയലോഗിൽ അവന് സ്വയം സമാധാനം കണ്ടെത്തി.

താര പറഞ്ഞത് പോലെത്തന്നെ പതിയെ അവളുടെ ദേഷ്യം മാഞ്ഞു പോയെങ്കിലും എവിടെയോ എന്തോ കുറവ് പോലെ…

പണ്ടത്തെപ്പോലെ അങ്ങ് കൂട്ടുകൂടി നടക്കാൻ പറ്റുന്നില്ല…

ചിലനേരം അവളുടെ നോട്ടം നേരിടാനാവുന്നില്ല….

പകർത്തിയെഴുതാൻ മേടിച്ച അവളുടെ നോട്ട്ബുക്കിന്റെ ഫ്രണ്ട് പേജിൽ കറുത്ത മഷിയിൽ മനോഹരമായ് ഉരുട്ടിയെഴുതിയ ആ പേരിൽ പതുക്കെ തലോടിക്കൊണ്ടവൻ ആ സത്യം മനസ്സിലാക്കി;പ്രണയമാണവളോട്...

Name:Anusree R.

"എന്റെ അനു.”

***

ഒരാഴ്ച അനു ലീവ് ആയിരുന്നു. താര പറഞ്ഞത് ഏതോ ബന്ധുവീട്ടിൽ പോയെന്നാണ്.അവൾക്കെന്തോ ഫാമിലി ഇഷ്യൂസ് ഉണ്ടെന്ന് സംസാരത്തിൽ അവൾ ഇടക്ക് സൂചിപ്പിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഒരു ടെൻഷൻ അവനിൽ

💬 Comments

View all comments