Chapter Title : കാർത്തികേയം 4 [Oruthan]
"പ്രോമിസ് ചെയ്യ്. ഇനി ഒരിക്കലും അടിപിടിക്കൊന്നും പോവില്ലെന്ന്."
ഒരു നിമിഷം സ്തംഭിച്ചു നിന്നവൻ പെട്ടെന്നവളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. മുഖത്തിപ്പോളും കത്തുന്ന ദേഷ്യമാണ്. എന്നാൽ അതിനുള്ളിലെവിടെയോ ഭയവും തന്നോടുള്ള കരുതലും ഉണ്ടോ?!!
"പ്രോമിസ്സ് ചെയ്യാൻ."
ശബ്ദം ഇത്തവണ പിന്നെയും ഉയർന്നു. ഗിരിയേട്ടൻ വരെ പാളിനോക്കുന്നുണ്ട്.
"പ്രോമിസ്സ്."
വലതുകൈ ഉയർത്തി അവളുടെ കയ്പ്പത്തിയിലേക്ക് ചേർത്തുകൊണ്ടവൻ പറഞ്ഞു.
"ഉറപ്പാണോ."
അവളുടെ ദേഷ്യം ചെറുതായൊന്നയഞ്ഞ ലക്ഷണം ഒണ്ട്.
"അതെ;പ്രോമിസ്സ്."
കയ്യിലെ പിടിത്തം ഒന്നുടെ മുറുക്കിക്കൊണ്ടവൻ പറഞ്ഞു.
അതോടെ അവൾക്കും സമാധാനമായി. മുഖത്തെ ബലമ്പിടുതമെല്ലാം അയഞ്ഞു.
"നിന്റെ പിണക്കമെല്ലാം മാറിയില്ലേ, ഇനി എന്നോട് മിണ്ടുവല്ലോ അല്ലേ?"
അവനപ്പോഴുംസംശയം ബാക്കിയാണ്.
"ഹ്മ്മ് നോക്കട്ടെ."
അവനെ ഒന്നുടെ വട്ടം കറക്കാനായവൾ ഒരു നമ്പറിട്ടു.
തെളിഞ്ഞ മുഖം അപ്പാടെ വാടിയത് കണ്ടവൾക്ക് ചിരിയടക്കാനായില്ല. ആ പൊട്ടിച്ചിരികണ്ടപ്പോൾ തന്നെ ആക്കിയതാണെന്ന സത്യം തിരിച്ചറിഞ്ഞവൻ അവളെ പുറകിൽ നിന്ന് അരയിൽ പിടിച്ചുയർത്തി വട്ടം കറക്കി.
"ഹയ്യോ... എടാ കർത്തീ... മതി നിർത്ത്..."
അവളുടെ ചിരിയും നിലവിളിയും ഒരുമിച്ചുയർന്നു.പിള്ളേരുടെ കട്ടായം കണ്ട് ഗിരിയേട്ടനും ചെറുതായ് ചിരിച്ചുപോയ്.
"രണ്ടു മിനിറ്റ് മുന്നേ അവളുടെ പെർഫോമൻസ് കണ്ടപ്പോൾ ആ സ്റ്റൂൾ എടുത്തവന്റെ തലക്കിട്ടൊന്ന് പൊട്ടിക്കുമെന്നാ കരുതിയെ...
ഇപ്പോളിതാ ഇണക്കുരുവികളെപ്പോലെ കിളിച്ചോണ്ട് നിക്കുന്നു."
തിരിച്ചു കടയുടെ മുന്നിലേക്ക് നീങ്ങിയ രണ്ടിനെയും കണ്ടപാടെ ഗിരിയേട്ടൻ പറഞ്ഞു.
ഗിരിയേട്ടന്റെ ആ വിശേഷണത്തിൽ ചെറുതായ് നാണിച്ചവൻ കൂടെയുള്ളവളെ ഒന്ന് പാളി നോക്കിയപ്പോൾ അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. നിലത്തോട്ട് നോക്കി മുഖത്തെ പുഞ്ചിരിയൊളിപ്പിക്കാൻ പാടുപെടുന്നവളെ കണ്ടവൻ ഒന്നുടെ അവളിലേക്കടുക്കുകയായിരുന്നു.
"എടാ അവൾക്ക് ഈ വയലൻസ് ഒന്നും തീരെ പിടിക്കില്ല. പാസ്റ്റിൽ എന്തോ ട്രോമ
💬 Comments
View all comments