Chapter Title : കാർത്തികേയം 4 [Oruthan]
കത്തിയ മോന്ത അടുത്ത സെക്കൻഡിൽ ഫ്യൂസ് അടിച്ചു പോയ പോലായി.ചെക്കന്റെ അവസ്ഥ കണ്ട് പാവം തോന്നി ഗിരിയേട്ടനും അമലും ചേർന്ന് മഴ നനയാതെ കടയിൽ കേറി നിന്ന ബാക്കി പിള്ളേരെ എല്ലാംഒന്ന് നീക്കിനിർത്തി, അവരുടെ ലവ് ബേർഡ്സ് ഇന്റെ പിണക്കം മാറ്റാനൊരവസരം മെനഞ്ഞുകൊടുത്തു.
കാർത്തി പതിയെ അവളുടെ അരികിലേക്ക് ചെന്നു നിന്നു.അവന്റെ സാന്നിധ്യം അറിഞ്ഞിട്ടും അവൾ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല.തകർത്തുപെയ്യുന്ന ആ മഴയിലേക്ക് മാത്രം കണ്ണുംനട്ട് അവളങ്ങനെ നിന്നു.മഴയിൽ നനഞ്ഞൊട്ടിയ അവളുടെ മുടിയിഴകളിൽ നിന്ന് അപ്പോഴും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.
അതിലൊരു തുള്ളി അവൻ പതിയെ കയ്യെത്തിച്ച് തുടച്ചുമാറ്റി.അവന്റെ ആ നേർത്ത സ്പർശനത്തിൽ, അത്രയും നേരം ഗൗരവം നടിച്ചുനിന്നവൾ തെല്ലൊന്നുടഞ്ഞുപോയി. ഇറുകിയടച്ചു പിടിച്ചിരുന്ന ആ പവിഴച്ചുണ്ടുകളിൽ ഒരു നിമിഷത്തേക്കൊരു ചെറുപുഞ്ചിരി മിന്നിമറയുന്നതവൻ കണ്ടു.അത് മതിയായിരുന്നു അവന്.
മുഖം തിരിച്ചുനിന്നവളുടെ വലതുകയ് പതിയെ കൈക്കുള്ളിലാക്കികൊണ്ട് അവന് ആ മുഖം പതിയെ തന്റെ നേരെ തിരിച്ചു.
"എന്താ!!"ആളിപ്പോഴും കലിപ്പിലാണ്.
"നീ എന്താ എന്നോടൊന്നും മിണ്ടാത്തെ..?"
"നീ എന്തിനാ അവനെ അടിച്ചേ?"
"അത്... പിന്നെ..."
സത്യം പറയാൻ തല്ക്കാലം നിർവൃതി ഇല്ലാതെ അവൻ നിന്നു കുഴങ്ങി.
"എനിക്ക് ഇഷ്ട്ടല്ല!ഈ തല്ലും വഴക്കുവൊന്നും എനിക്ക് തീരെ ഇഷ്ടവല്ല."
പറയാൻ വാക്കുകൾ കിട്ടാത്തവൻ അപ്പോഴും തല താഴ്ത്തിനിന്നു.
"നേരെ നോക്കടാ!!"
ചെറിയൊരലർച്ചതന്നെയായിരുന്നു അത്.രംഗം വഷളായെന്ന് കരുതി അമൽ മഴയൊന്നും നോക്കാതെ ഇറങ്ങി ഓടിയിട്ടുണ്ട്.ആഞ്ഞടിച്ചു വീശിയ കാറ്റിൽ ചായ്ഞ്ഞ് പെയ്ത മഴയത്ത് ചെറുതായ് നനഞ്ഞ അവന്റെ യൂണിഫോം ഷർട്ടും കൂട്ടി നെഞ്ചിൽ അവൾ ഇടതു കൈപ്പത്തി ആഴ്ത്തി ഇറുകെ പിടിച്ചു,ശ്വാസം പോലും നിലച്ചുപോയവന്റെ നേർക്കേ വലതുകയ്യ് മലർത്തി നീട്ടി.
💬 Comments
View all comments